Uncategorized

”സ്നേഹസംഗമം” പാലക്കാട്‌ , കോട്ടയം, പത്തനംതിട്ട, മലപ്പുറം ഏരിയകളില്‍ നടന്നു

“Manju”

ആശ്രമോചിതമായ ദൈനംദിന ചിട്ടകളും കർമ്മങ്ങളും വളര്‍ന്നുവരുന്ന വരും തലമുറയിലെ കുട്ടികളിൽ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ശാന്തിഗിരി ഗുരുമഹിമയുടെ ആഭിമുഖ്യത്തിൽ സ്നേഹസംഗമം” കൂട്ടായ്മ ഞായറാഴ്ച (16-6-2024) ന് നടന്നു. ശാന്തിഗിരി ആശ്രമം പാലക്കാട്‌ , കോട്ടയം, പത്തനംതിട്ട, മലപ്പുറം എന്നിവിടങ്ങളിലായിട്ടാണ് കൂട്ടായ്മ സംഘടിപ്പിച്ചത്. രാവിലെ 06.00മണിയുടെ ആരാധനയോടെ ആരംഭിച്ച ”സ്നേഹസംഗമ”ത്തിൽ ഗുരുഗീത, വ്യായാമം, കർമ്മം, പൂവും മുള്ളിനെ അധികരിച്ചുള്ള ഭാഗങ്ങൾ എന്നിവ ഉൾപ്പെടുത്തിയിരുന്നു. ഈ സ്നേഹസംഗമത്തിൽ സ്വാമി സ്നേഹാത്മ ജ്ഞാനതപസ്വി പാലക്കാട് ഏരിയയിലും, സ്വാമി ചിത്തശുദ്ധൻ ജ്ഞാനതപസ്വി കോട്ടയം ഏരിയയിലും, സ്വാമി ജനപുഷ്പൻ ജ്ഞാനതപസ്വി മലപ്പുറം ഏരിയയിലും , സ്വാമി പ്രകാശരൂപ ജ്ഞാനതപസ്വി പത്തനംതിട്ട ഏരിയയിലും ഗുരുമഹിമ കുട്ടികളോട് സംവദിച്ചു.

സ്വാമി ചിത്തശുദ്ധൻ ജ്ഞാനതപസ്വി സ്നേഹസംഗമത്തിൽ ഗുരുമഹിമ കുട്ടികളോടൊപ്പം
സ്വാമി ജനപുഷ്പൻ ജ്ഞാനതപസ്വി സ്നേഹസംഗമത്തിൽ ഗുരുമഹിമ കുട്ടികളോടൊപ്പം
സ്വാമി പ്രകാശരൂപ ജ്ഞാനതപസ്വി സ്നേഹസംഗമത്തിൽ ഗുരുമഹിമ കുട്ടികളോടൊപ്പം

Related Articles

Check Also
Close
Back to top button