KeralaKottayamLatest

മാര്‍ തെയോഫിലോസ് തിരുമേനിക്ക് സവിശേഷമായ ദൗത്യമാണ് ഏല്‍പ്പിക്കപ്പെടുന്നത്: സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി

“Manju”

തിരുവല്ല: ബിലിവേഴ്‌സ് ഈസ്‌റ്റേണ്‍ ചര്‍ച്ചിന്റെ പുതിയ അധ്യക്ഷനായി മാര്‍ തെയോഫിലോസിനെ സവിശേഷമായ ദൗത്യമാണ്  ഏല്‍പ്പിക്കപ്പെടുന്നതെന്നു ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി. ഈ മഹാപ്രസ്ഥാനത്തിന് രാജ്യത്തിന്റെ യശസ്സ് ലോകത്ത് ഉയര്‍ത്തി കാണിക്കുവാന്‍ സാധിക്കട്ടെയെന്നും സ്വാമി പറഞ്ഞു. ബിലിവേഴ്‌സ് ഈസ്‌റ്റേണ്‍ ചര്‍ച്ചിന്റെ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട ഡോ. സാമുവല്‍ മാര്‍ തെയോഫിലോസിന്റെ സ്ഥാനാരോഹണ അനുമോദന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സ്വാമി.

ഇന്ന് ഈ മഹാസഭയെ മുന്നോട്ടു നയിക്കുവാന്‍ ദൈവത്തിന്റെ കൃപാകടാക്ഷത്തില്‍ ഒരു മഹത് വ്യക്തി അതിന്റെ തലപ്പത്ത് എത്തിയിരിക്കുന്നു. മാര്‍ തെയോഫിലോസ് തിരുമേനി. വളരെ യാദൃശ്ചികമെന്ന പറയാവുന്ന നിലയില്‍ ശാന്തിഗിരി ചെന്നൈ ആശ്രമം സെന്ററിന്റെ ഉദ്ഘാടനത്തിന് അദ്ദേഹം കഴിഞ്ഞ വര്‍ഷം എത്തുകയുണ്ടായി. അന്ന് വളരെയധികം അദ്ദേഹവുമായി ചിലവഴിക്കുവാന്‍ എനിക്ക് സാധിച്ചു. അദ്ദേഹം ഈ സഭയുടെ പരമാധ്യക്ഷനായി ഉയര്‍ന്നുവന്നതില്‍ ഞാന്‍ ഏറെ സന്തോഷിക്കുന്നു. ഈ പ്രസ്ഥാനം കടന്നു വന്നത് ഒരുപാട് ബുദ്ധിമുട്ടുകള്‍, അവഗണകള്‍, വേട്ടയാടലുകള്‍, പ്രതിസന്ധികളൊക്കെ കടന്നാണ്. ഈ രാജ്യത്തിന്റെ സൂര്യതേജസ്സായി ഈ പ്രസ്ഥാനം മാറിയിരിക്കുമ്പോള്‍ അതിന്റെ അമരക്കാരന്‍ ഏറ്റവും സവിശേഷമായ കാര്യങ്ങളിലേക്കാണ് ദൈവം ആ ദൗത്യം ഏല്‍പ്പിച്ചിരിക്കുന്നതെന്ന് മനസ്സിലാക്കുവാന്‍ സാധിക്കുന്നതെന്നും സ്വാമി പറഞ്ഞു.

മാര്‍ അത്താനസിയോസ് യോഹാന്‍ മെത്രോപ്പൊലീത്തയുടെ വിയോഗത്തെ തുടര്‍ന്നാണ് പുതിയ. സഭാധ്യക്ഷനെ തിരഞ്ഞെടുത്തത്. തിരുവല്ല കുറ്റപ്പുവയിലെ സഭാ സിനഡ് ഹാളില്‍ നടന്ന എപ്പിസ്‌കോപ്പല്‍ സിനഡിലാണ് തിരെഞ്ഞെട് ചടങ്ങുകള്‍ നടന്നത്.

 

Related Articles

Back to top button