IndiaKeralaLatest

ടൈപ്പ് 2 പ്രമേഹമുള്ള സ്ത്രീകളില്‍ ഗര്‍ഭാശയ അര്‍ബുദം വരാനുള്ള സാധ്യത – ഐസിഎംആര്‍

“Manju”

ന്യൂഡല്‍ഹി : ടൈപ്പ് 2 പ്രമേഹമുള്ള സ്ത്രീകളില്‍ ഗര്‍ഭാശയ അര്‍ബുദം വരാനുള്ള സാധ്യത ഇരട്ടിയാണെന്ന് ഐസിഎംആര്‍. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടാന്‍ കാരണമാകുന്ന ഡയബറ്റിസ് മെലിറ്റസ് എന്‍ഡോമെട്രിയല്‍ കാന്‍സറിന്റെ കോശങ്ങളുടെ വളര്‍ച്ചയ്ക്കും വ്യാപനത്തിനും കാരണമാകുമെന്ന് ഐസിഎംആര്‍ ചൂണ്ടികാണിക്കുന്നു. സ്ത്രീകളില്‍ ഗര്‍ഭാശയ അര്‍ബുദം വ്യാപിച്ചു വരുന്നതിന് സമാന്തരമായി ഡയബറ്റിസ് മെലിറ്റസ് വ്യാപനം സമീപ വര്‍ഷങ്ങളില്‍ ഭീകരമായി വര്‍ധിച്ചു വരുന്നതായി ആരോഗ്യവിദഗ്ധര്‍ ചൂണ്ടികാണിക്കുന്നു. പ്രമേഹരോഗികളല്ലാത്ത സ്ത്രീകളെ അപേക്ഷിച്ച് ടൈപ്പ് 2 ഡയബറ്റിസ് മെലിറ്റസ് ഉള്ള സ്ത്രീകള്‍ക്ക് എന്‍ഡോമെട്രിയല്‍ ക്യാന്‍സര്‍ വരാനുള്ള സാധ്യത 50 ശതമാനം കൂടുതലാണെന്നും പുതിയ പഠനങ്ങളില്‍ പറയുന്നു. ടൈപ്പ് 2 ഡയബറ്റിസ് മെലിറ്റസിന്റെ ഇന്‍സുലിന്‍ പ്രതിരോധം, ഹൈപ്പര്‍ ഇന്‍സുലിനീമിയ എന്നീ സവിശേഷതകള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിപ്പിക്കുകയും കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ പ്രമേഹത്തിന്റെ പ്രധാന ലക്ഷണങ്ങളായ ക്ഷീണവും അമിതവണ്ണവും പലപ്പോഴും കാന്‍സറിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. അമിതഭാരം ആരോഗ്യകരമായ ഹോര്‍മോണ്‍ ഉല്‍പാദനത്തെ തടസ്സപ്പെടുത്തുന്നു. ഇത് പ്രമേഹത്തില്‍ ഉയര്‍ന്ന ഇന്‍സുലിന്‍ നിലയിലേക്ക് നയിക്കുന്നു. ഈ ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ ഗര്‍ഭാശയ അര്‍ബുദത്തില്‍ കാണപ്പെടുന്ന അനിയന്ത്രിതമായ കോശ വളര്‍ച്ചയ്ക്കും കാരണമായേക്കാം. പ്രമേഹ ചികിത്സിക്കായി ഉപയോഗിക്കുന്ന ചില മരുന്നുകള്‍ എന്‍ഡോമെട്രിയല്‍ കാന്‍സര്‍ കോശങ്ങളുടെ വ്യാപനം വഷളാക്കുമെന്നും പഠനങ്ങള്‍ പറയുന്നു.

Related Articles

Back to top button