KeralaLatest

കേരളത്തിൽ ജനറൽ നഴ്സിംഗ് ഇപ്പോൾ അപേക്ഷിക്കാം.

“Manju”

 

കേരളത്തിലെ ആരോഗ്യ വകുപ്പിന് കീഴിലുള്ള 15 സർക്കാർ നഴ്സിംഗ് സ്കൂളുകളിൽ 2024 ഓഗസ്റ്റ് മാസത്തിൽ ആരംഭിക്കുന്ന മൂന്നു വർഷം ദൈർഘ്യമുള്ള ജനറൽ നഴ്സിംഗ് ആന്റ്റ് മിഡ് വൈഫറി (ജി.എൻ.എം. ) കോഴ്സിൽ പ്രവേശനം നേടുന്നതിന് കുറഞ്ഞത് 40% മാർ ക്കോടെ ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവ ഓപ്ഷണൽ വിഷയങ്ങളായും ഇംഗ്ലീഷ് നിർബന്ധിത വിഷയമായും പ്ലസ് ടു അഥവാ തത്തുല്യ പരീക്ഷ പാസ്സായർ, പ്ലസ് ടു യോഗ്യതക്കു ശേഷം എ.എൻ.എം. കോഴ്സ് വിജയകരമായി പൂർത്തിയാക്കിയ രജിസ്ട്രേർഡ് എ.എൻ.എം. നഴ്സുമാർ എന്നിവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. പ്ലസ് ടു സയൻസ് പഠിച്ചവരുടെ അഭാവത്തിൽ മറ്റു വിഷയങ്ങളിൽ പ്ലസ് ടു വിജയിച്ചവരുടെ അപേക്ഷ പരിഗണിക്കുന്നതാണ്. ആകെ 485 സീറ്റുകളിലേക്കാണ് പ്രവേശനം. അപേക്ഷകർ ക്ക് 2024 ഡിസംബർ 31 ന് 17 വയസിൽ കുറയുവാനോ 35 വയസിൽ കൂടുവാനോ പാടില്ല. പിന്നാക്ക വിഭാഗക്കാർക്ക് 3 വയസും പട്ടികജാതി/പട്ടികവർഗ വിഭാഗക്കാർക്ക് 5 വയസും ഉയർന്ന പ്രായപരിധിയിൽ ഇളവ് അനുവദിക്കുന്നതാണ്.

അപേക്ഷാ ഫീസ് 250 രൂപ. പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗക്കാർ അപേക്ഷാ ഫീസായി 75 രൂപ അടച്ചാൽ മതിയാകും. അപേക്ഷാ ഫോമും വിശദമായ പ്രോസ്പെക്ടസും ആരോഗ്യ വകുപ്പ് ഡയറക്ടറുടെ വെബ്സൈറ്റിൽ (https://dhs.kerala.gov.in/) ലഭ്യമാണ്. വെബ്സൈറ്റിൽ നിന്ന് ഡൌൺലോഡ് ചെയ്തെടുത്ത് പൂരിപ്പിച്ച അപേക്ഷകൾ അനുബന്ധ സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, അപേക്ഷാ ഫീസ് 0210-80-800-88 എന്ന ശീർഷകത്തിൽ ട്രഷറിയിൽ അടച്ചതിന്റെ ഒറിജിനൽ ചലാൻ എന്നിവ സഹിതം 2024 ജൂലൈ 06 ന് വൈകുന്നേരം 5 മണിക്കകം ബന്ധപ്പെട്ട നഴ്സിംഗ് സ്കൂൾ പ്രിൻസിപ്പാളിന് സമർപ്പിക്കേണ്ടതാണ്.

വിശദ വിവരങ്ങൾ ആരോഗ്യ വകുപ്പ് ഡയറക്ടറുടെ കാര്യാലയം, ജില്ലാ മെഡിക്കൽ ഓഫീസുകൾ, സർക്കാർ നഴ്സിംഗ് സ്കൂളുകൾ എന്നിവിടങ്ങളിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ ലഭിക്കുന്നതാണ്.

Related Articles

Back to top button