KeralaLatest

ചലച്ചിത്ര നടനും നിര്‍മ്മാതാവുമായ സന്തോഷ് ദാമോദരന്‍ ആശ്രമം സന്ദര്‍ശിച്ചു.

“Manju”

പോത്തന്‍കോട് : പ്രശസ്ത സിനിമാ നിര്‍മ്മാതാവും നടനുമായ സന്തോഷ് ദാമോദരന്‍ പോത്തന്‍കോട് ശാന്തിഗിരി ആശ്രമം സന്ദര്‍ശിച്ചു. ചലച്ചിത്ര നിര്‍മ്മാതാവും എഴുത്തുകാരിയും കലാകാരിയുമായ ഡോ. എസ്. ബീന ഉണ്ണികൃഷ്ണനൊപ്പമാണ് അദ്ദേഹം ആശ്രമത്തിലെത്തിയത്. പ്രാര്‍ത്ഥനാലയം, പര്‍ണ്ണശാല എന്നിവിടങ്ങളില്‍ സന്ദര്‍ശിച്ച അവര്‍ ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വിയുമായി കൂടിക്കാഴ്ച നടത്തി.

മലയാള ചലച്ചിത്ര രംഗത്ത് നടന്‍, നിര്‍മ്മാതാവ് വിതരണക്കാരന്‍ എന്നീ നിലകളില്‍ പ്രശസ്തനാണ് സന്തോഷ് ദാമോദരന്‍. ഡാമോർ സിനിമയുടെ പ്രൊഡക്ഷൻ ഹൗസ് അദ്ദേഹത്തിൻ്റെ ഉടമസ്ഥതയിലാണ്. പകൽപ്പൂരം (2002),ചന്ദ്രോൽസവം (2005), കുരുക്ഷേത്ര (2008) എന്നിവ നിർമ്മിച്ചതിലൂടെയാണ് അദ്ദേഹം അറിയപ്പെടുന്നത്. 12 ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

ഡോ. എസ്. ബീന ഉണ്ണികൃഷ്ണൻ ബഹുമുഖ വ്യക്തിത്വമുള്ള ഒരു കലാകാരിയാണ്.അധ്യാപിക,എഴുത്തുകാരി, സംരംഭക, ചലച്ചിത്രനിർമ്മാണം, കലാ തുടങ്ങിയ രംഗങ്ങളിലായി മൂന്ന് പതിറ്റാണ്ടിലേറെ പ്രവര്‍ത്തിക്കുന്നു. ബീന ഉണ്ണികൃഷ്ണന്‍ എഴുതിയ Whispers of the unseen എന്ന പുസ്തകം അവര്‍ സ്വാമി ഗുരുരത്നം ജ്ഞാനതപസ്വിയ്ക്ക് സമ്മാനിച്ചു.

 

Related Articles

Check Also
Close
Back to top button