KeralaLatest

ജോലിക്കിടെ റീല്‍സ് ചിത്രീകരണം ; ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

“Manju”

പത്തനംതിട്ട: തിരുവല്ല നഗരസഭ ഓഫിസില്‍ ജോലിക്കിടെ റീല്‍സ് ചിത്രീകരിച്ച എട്ട് ഉദ്യോഗസ്ഥർക്ക് നഗരസഭ സെക്രട്ടറി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. നഗരസഭ റവന്യൂ വിഭാഗത്തിലെ വനിതകള്‍ അടക്കമുള്ള ഉദ്യോഗസ്ഥർക്കാണ് സെക്രട്ടറി നോട്ടീസ് നല്‍കിയത്.

മൂന്നു ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കണമെന്നാണ് നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ കർശന അച്ചട നടപടി ഉണ്ടാകുമെന്നും നോട്ടീസില്‍ പറയുന്നുണ്ട്. ഇത് സമൂഹമാധ്യമത്തില്‍ പങ്കുവെക്കുകയായിരുന്നു. ഇതോടെ പല കോണില്‍ നിന്നും ആശംസകളും ഒപ്പം തന്നെ വിമർശനങ്ങളും ഉയർന്നു. ഓഫിസില്‍ നിന്നുള്ള റീല്‍സ് ശ്രദ്ധയില്‍പെട്ടതോടെയാണ് സെക്രട്ടറി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.

 

Related Articles

Back to top button