സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് ക്ഷണിച്ചിട്ടില്ലെന്ന് ഉദ്യോഗാര്‍ത്ഥികള്‍
തിരുവനന്തപുരം: പിഎസ്സി നിയമന വിവാദത്തില്‍ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് ക്ഷണിച്ചിട്ടില്ലെന്ന് ഉദ്യോഗാര്‍ത്ഥികള്‍. പത്രമാധ്യമങ്ങളിലൂടെയുള്ള അറിവ് മാത്രമേയുള്ളൂ. മന്ത്രി തലത്തില്‍ ബന്ധപ്പെടാന്‍ ശ്രമിക്കുന്നുണ്ടെന്നും വിളിക്കുമെന്ന് പ്രതീക്ഷയെന്നും ഉദ്യോഗാര്‍ത്ഥികള്‍ പറഞ്ഞു.
അതേസമയം, സെക്രട്ടേറിയറ്റിനു മുമ്പില്‍ സമരം നടത്തുന്ന ഉദ്യോഗാര്‍ഥികളെ സര്‍ക്കാര്‍ ഇന്ന് ചര്‍ച്ചയ്ക്ക് വിളിച്ചേക്കും. ഇന്നലെ സിപിഎം സെക്രട്ടേറിയറ്റ് ചര്‍ച്ച നിര്‍ദേശിച്ചിരുന്നതിനാല്‍ മന്ത്രിമാരുടെ സംഘം ഉദ്യോഗാര്‍ഥികളുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന. മന്ത്രിമാരുടെ സംഘത്തെ നിയോഗിച്ചതായി സര്‍ക്കാരും വ്യക്തമാക്കിയിട്ടില്ല. പിഎസ്സി- എല്‍ജിഎസ് റാങ്ക് ലിസ്ററിലുള്ളവരുടെ സമരം 26-ാം ദിവസവും തുടരുകയാണ്. ദേശീയ ഗെയിംസ് മെഡല്‍ ജേതാക്കളും റദ്ദാക്കപ്പെട്ട സിപിഒ റാങ്ക് ലിസ്റ്റിലുളളവരും സമരത്തിലാണ്.
സമരക്കാരുമായി ചര്‍ച്ച വേണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിച്ച് ബോധ്യപ്പെടുത്തിയാല്‍ സമരം അവസാനിപ്പിച്ചേക്കുമെന്നാണ് സിപിഐഎം വിലയിരുത്തല്‍. അനുകൂല നിലപാട് ഉണ്ടാവണമെന്നുമാണ് സമരക്കാരുടെ ആവശ്യം.