കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നടക്കുന്ന മേയ് രണ്ടിന് സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. മേയ് ഒന്നിന് അര്‍ദ്ധരാത്രി മുതല്‍ രണ്ടിന് അര്‍ദ്ധരാത്രി വരെ ലോക്ക്ഡൗണ്‍ വേണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യം ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി സമര്‍പ്പിച്ചത്. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി സംസ്ഥാന സര്‍ക്കാരിനോട് ഇക്കാര്യത്തില്‍ പ്രതികരണം തേടിയിട്ടുണ്ട്.തിരഞ്ഞെടുപ്പ് കമ്മിഷനെ കേസില്‍ കക്ഷി ചേര്‍ക്കാനും കോടതി ഉത്തരവിട്ടു. കേസ് ചൊവ്വാഴ്ച കോടതി പരിഗണിക്കും. കൊല്ലത്തെ അഭിഭാഷകനായ അഡ്വ. വിമല്‍ മാത്യു തോമസാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
Related Articles
പ്രധാനമന്ത്രിക്ക് തമിഴ് സംസ്കാരത്തോട് ആദരവില്ല:രാഹുല്‍ഗാന്ധി
January 23, 2021 5:51 PM
Check Also
Close
-
ഗുരുവായൂര്‍ അമ്പലത്തില്‍ വിശ്വാസികള്‍ക്ക് പ്രവേശനമില്ലJune 12, 2020 9:44 PM