ഇന്ദോര്‍: മധ്യപ്രദേശില്‍ കോവിഡ് ബാധിച്ച് ഭര്‍ത്താവ് മരിച്ചതിന് പിന്നാലെ ഭാര്യ ജീവനൊടുക്കി. ഇന്ദോര്‍ നഗരത്തില്‍ ബിജന്പുര് പ്രദേശത്ത് ബുധനാഴ്ചയാണ് സംഭവം.
35കാരനായ പവന് പവാറാണ് കോവിഡ് ബാധിച്ച് മരിച്ചത്. മരണവാര്‍ത്ത അറിഞ്ഞതോടെ 33കാരിയായ നേഹ പവാര്‍ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിക്കുകയായിരുന്നു.
നഗരത്തിലെ പ്രധാന കോളജിലെ അധ്യാപകനായിരുന്നു പവന്. ആശുപത്രിയില്‍ നിന്ന് മടങ്ങിയെത്തിയ പവന് ബുധനാഴ്ച രാവിലെ അണുബാധയെ തുടര്‍ന്ന് മരിക്കുകയായിരുന്നു. യുവതിയുടെ മരണത്തില്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
കോവിഡ് ബാധിതരുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ മധ്യപ്രദേശില്‍ മേയ് ഏഴുവരെ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. ഭോപാല്‍, ഇന്ദോര്‍ തുടങ്ങിയ നഗരങ്ങളില്‍ നേരത്തേതന്നെ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നു.