ന്യുഡല്‍ഹി: കോവിഡ് വ്യാപനം കാരണം റദ്ദാക്കിയ സി.ബി.എസ്.ഇ പത്താംക്ലാസ് പരീക്ഷയെഴുതേണ്ട വിദ്യാര്‍ഥികള്‍ക്ക് മാര്‍ക്ക് നല്‍കേണ്ട വ്യവസ്ഥ സി.ബി.എസ്.ഇ പരീക്ഷ കണ്ട്രോളര് പുറത്തുവിട്ടു. ജൂണ്‍ 20നകം ഫലം പ്രഖ്യാപിക്കുമെന്ന് പരീക്ഷ കണ്ട്രോളര് അറിയിച്ചു. ഓരോ വിഷയത്തിനും ആകെ നൂറു മാര്‍ക്കാണെന്നും അതില്‍ ഇന്റെര്ണല് അസസ്മെന്റിന് ഇരുപത് മാര്‍ക്കും ശേഷിക്കുന്ന എണ്‍പത് മാര്‍ക്കില്‍ എത്ര മാര്‍ക്ക് നല്‍കണമെന്ന് നിശ്ചയിക്കുന്നത് വിദ്യാഭ്യാസ വര്‍ഷത്തില്‍ എഴുതിയ വിവിധ പരീക്ഷകളുടെ മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണെന്ന് സി.ബി.എസ്.ഇ പരീക്ഷ കണ്ട്രോളര് അറിയിച്ചു.
Related Articles
Check Also
Close
-
ഒമിക്രോണും കോവിഡും; വീടുകളില്‍ ശ്രദ്ധിക്കേണ്ടത്January 16, 2022 5:58 PM