KeralaLatestThiruvananthapuram
ദേശാഭിമാനി ലേഖകന്‍ കോവിഡ് ബാധിച്ച് മരിച്ചു
തിരുവനന്തപുരം: ദേശാഭിമാനി ചിറയന്‍കീഴ് ലേഖകന്‍ ഷിബുമോന്‍ (46 ) കോവിഡ് ബാധിച്ച് മരിച്ചു. സംസ്കാരം തൈക്കാട് ശാന്തികവാടത്തില്‍ നടക്കും. കഴിഞ്ഞ 3 നു മറ്റു ചില അസുഖങ്ങള്‍ മൂലം ചികിത്സയ്ക്ക് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു.
മള്ട്ടിസ്പെഷ്യലിറ്റിയില് വെന്റിലേറ്റര്‍ സഹായത്തോടെ ചികിത്സയില്‍ കഴിയുന്നതിന് ഇടയിലാണ് അന്ത്യം. ഭാര്യ:സുനിത, രണ്ട് ആണ് മക്കള്‍