കോവിഡ് വ്യാപനത്തെതുടര്‍ന്ന് കര്‍ണാടകയില്‍ മേയ് 24വരെ ഏര്‍പ്പെടുത്തിയ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ ജൂണ്‍ ഏഴുവരെ നീട്ടി. ഉന്നത തല യോഗത്തിനുശേഷം വെള്ളിയാഴ്ച വൈകിട്ട് മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയാണ് ലോക്ക് ഡൗണ്‍ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടിയത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.നിലവിലുള്ള നിയന്ത്രണങ്ങള്‍ അതുപോലെ തുടരും. അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ പത്തുവരെ പ്രവര്‍ത്തിക്കും. ലോക്ക് ഡൗണ്‍ നീട്ടുന്നത് സംബന്ധിച്ച് മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും മന്ത്രിമാരുമായും യോഗം ചേര്‍ന്നുവെന്നും വിദഗ്ധ ഉപദേശം കണക്കിലെടുത്തുകൊണ്ട് ജൂണ്‍ ഏഴിന് രാവിലെ ആറുവരെ ലോക്ക് ഡൗണ്‍ നീട്ടാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ പറഞ്ഞു.
Related Articles
Check Also
Close
-
മുതിര്‍ന്ന ബിജെപി നേതാവ് പിപി മുകുന്ദൻ അന്തരിച്ചുSeptember 13, 2023 9:59 AM