പത്തുവര്‍ഷം മുമ്പ് വര്‍ക്കല ശിവഗിരി തീര്‍ത്ഥാടനത്തിന് നാരങ്ങാവെള്ളം വിറ്റുജീവിച്ച അതേ സ്ഥലത്ത് പൊലീസ് സബ് ഇന്‍സ്പെക്ടറായി ജോലിയില്‍ പ്രവേശിച്ച ആനി ശിവയെ അഭിനന്ദിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. ഒരു ജീവിതകാലത്തെ മുഴുവന്‍ പ്രതിസന്ധികളോടും ഒറ്റയ്ക്ക് നിന്ന് പോരാടി ജയിച്ച അവളുടെ വാക്കുകള്‍ ഒരു സിനിമാക്കഥയില്‍ ആണെങ്കില്‍ എഴുന്നേറ്റു നിന്ന് കയ്യടിക്കും നമ്മള്. ആണ്‍കോയ്മയുടെയും, ഈ സമൂഹത്തിന്റെ ഒറ്റപ്പെടുത്തലുകളുടെയും ഇരകളായി നമ്മുടെ സഹോദരിമാരും പെണ്മക്കളും എരിഞ്ഞടങ്ങുന്ന ഈ കെട്ട കാലത്ത്, പ്രതീക്ഷയുടെ പൊന്‍കിരണമാണ് ആനി ശിവയുടെ ജീവിതം. ഇന്നത്തെ കാലത്ത് സ്ത്രീകള്‍ക്ക് പോരാടാനുള്ള പ്രചോദനമാവണം ആനി ശിവയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
Related Articles
കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ സ്റ്റാര്‍ട്ടപ്പ് റാങ്കിങ് പട്ടകയില്‍ കേരളത്തിന് മികച്ച നേട്ടം
September 13, 2020 5:25 PM
Check Also
Close
-
വൈഡൂര്യ ഖനനം; ഡിറ്റനേറ്ററും പശയും കണ്ടെത്തിDecember 9, 2021 12:34 PM