LatestThiruvananthapuram

വിവാഹ വാര്‍ഷിക ദിനത്തില്‍ യുവതിക്ക് ദാരുണാന്ത്യം

“Manju”

മംഗലപുരം (തിരുവനന്തപുരം) : വിവാഹ വാര്‍ഷിക ദിനത്തില്‍ ഭര്‍ത്താവിനൊപ്പം യാത്ര ചെയ്യവെ യുവതി കാറിടിച്ച്‌ മരിച്ചു. തിരുവനന്തപുരം മംഗലപുരം സ്വദേശിയായ അര്‍ച്ചനയാണ് മരിച്ചത്. ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാനായി പൗഡിക്കോണം ചെല്ലമംഗലം ദേവീക്ഷേത്രത്തിലേക്ക് പോകുമ്ബോള്‍ ആണ് അര്‍ച്ചനയും ഭര്‍ത്താവ് രാഹുലും സഞ്ചരിച്ച ബൈക്കില്‍ കാറിടിച്ച്‌ അപകടമുണ്ടായത്.
ഇന്നലെ പത്തരയോടെയാണ് സംഭവം. അയിരൂപ്പാറ തേരുവിള ജംക്ഷനു സമീപം വെച്ചാണ് ദമ്ബതികളുടെ ബൈക്കില്‍ കാറിടിച്ചത്. റോഡിലേക്ക് തെറിച്ചുവീണ അര്‍ച്ചനയുടെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റു. ഭര്‍ത്താവ് രാഹുലിന് പരുക്കേറ്റു. ടെക്‌നോപാര്‍ക്കില്‍ ഇന്‍ഫോസിസില്‍ സെക്യൂരിറ്റി വിഭാഗം ഉദ്യോഗസ്ഥയുമാണ് അര്‍ച്ചന. ഒരു മകനുണ്ട്.

Related Articles

Back to top button