ന്യൂഡല്‍ഹി: കോവിഡ് വ്യാപിക്കാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ പ്രതിരോധ നടപടികള്‍ ഊര്ജിതപ്പെടുത്തണമെന്നു കേരളമുള്‍പ്പെടെ സംസ്ഥാനങ്ങളോട് കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചു. കേരളത്തിനു പുറമേ ഡല്‍ഹി, ഹരിയാന, മഹാരാഷ്ട്ര, മിസോറം സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷന്റെ കത്ത്. രോഗം പടരാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ കര്‍ശനനിരീക്ഷണം തുടരണമെന്നും പ്രതിരോധ നടപടികള്‍ സ്വീകരിക്കണമെന്നുമാണു കത്തിലുള്ളത്. കഴിഞ്ഞയാഴ്ച (വെള്ളിയാഴ്ച വരെ) കേരളത്തില്‍ 2321 പേര്‍ക്കാണു രോഗം ബാധിച്ചത്. രാജ്യത്തെ മൊത്തം രോഗികളുടെ 31.8 ശതമാനമാണിതെന്നും കത്തില്‍ പറയുന്നു.
Related Articles
Check Also
Close
-
പ്രതിഷ്ഠാ ദിനം ;നൃത്തം അവതരിപ്പിക്കാന്‍ മലയാളി വിദ്യാര്‍ത്ഥിനിJanuary 19, 2024 4:54 PM