IndiaLatest

പൂച്ചയുടെ മരണത്തില്‍ കേസെടുത്ത് പോലീസ്

“Manju”

മുംബൈ : പൂനെയില്‍ വളര്‍ത്തുപൂച്ചയെ കൊലപ്പെടുത്തിയ സംഭവത്തില്‍ അയല്‍വാസിക്കെതിരെ കേസെടുത്തു പോലീസ്. പൂനെയിലെ ഗോഖലെ നഗര്‍ സ്വദേശിയായ പ്രശാന്ത് ദത്താത്രയ ഗാഥെയുടെ നാല് മാസം പ്രായമുള്ള വളര്‍ത്തുപൂച്ചയാണ് കൊല്ലപ്പെട്ടത്.

സംഭവത്തില്‍ ഇയാളുടെ അയല്‍വാസിയായ ശില്‍പ നീലകാന്ത് ഷിര്‍ക്കിനെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഗുഡി പാഡ്‌വ ദിനമായ ഏപ്രില്‍ രണ്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. പരാതിക്കാരന്‍റെ ഭാര്യ രംഗോലി ഇടുന്നതിനാല്‍ വീടിന്‍റെ വാതില്‍ തുറന്നിട്ടിരുന്നു. ഈ സമയം പുറത്തേക്കിറങ്ങിയ വളര്‍ത്തുപൂച്ച അയല്‍വാസിയുടെ വീട്ടിലേക്ക് പോയി.ഇതിനുശേഷം പൂച്ചയെ കണ്ടെത്തിയത് ചത്ത നിലയിലായിരുന്നു. ഇതോടെ പൂച്ചയെ ഉടമ പോസ്റ്റ്‌മോര്‍ട്ടത്തിന് വിധേയമാക്കുകയായിരുന്നു. തലയില്‍ ഭാരമുള്ള ആയുധം കൊണ്ടേറ്റ അടിയാണ് മരണകാരണമെന്ന് വ്യക്തമായി.ഇതോടെ സംഭവത്തിന് പിന്നില്‍ അയല്‍വാസിയായ ശില്‍പയാണെന്ന് പൂച്ചയുടെ ഉടമ ആരോപിക്കുകയായിരുന്നു. ഇയാളുടെ പരാതിയില്‍ മൃഗങ്ങള്‍ക്കെതിരായ അതിക്രമം തടയല്‍ നിയമപ്രകാരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related Articles

Check Also
Close
Back to top button