സിന്ധുമോള്‍ ആര്
കാക്കനാട് (കൊച്ചി): സി.പി.എം നേതാവ് ഉള്‍പ്പെട്ട ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ് സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് കലക്ടര്‍ എസ്. സുഹാസ് ക്രൈംബ്രാഞ്ചിന് കൈമാറി. കലക്ടറേറ്റ് കേന്ദ്രീകരിച്ചു നടന്ന തട്ടിപ്പിന്റെ വകുപ്പുതല പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടാണ് ജില്ല കലക്ടര്‍ കൈമാറിയത്. 80 ലക്ഷത്തോളം രൂപയുടെ തട്ടിപ്പ് നടന്നതായാണ് കണ്ടെത്തല്‍. കേസില്‍ മുഖ്യപ്രതിയും കലക്ടറേറ്റിലെ സെക്ഷന്‍ ക്ലര്‍ക്കുമായിരുന്ന വിഷ്ണു പ്രസാദിനെതിരെ ഗുരുതര കണ്ടെത്തലുകള്‍ റിപ്പോര്‍ട്ടിലുണ്ട്. ഇയാള്‍ ഉള്‍പ്പെടെ പ്രതിപ്പട്ടികയിലുള്ള നാലുപേര്‍ റിമാന്‍ഡിലാണ്.