Uncategorized

വര്‍ണ്ണാഭമായി ‘എന്റെ കേരളം’ പാലക്കാടും

“Manju”

പാലക്കാട് : കേരളപ്പിറവി ദിനത്തോട് അനുബന്ധിച്ച് ശാന്തിഗിരി ആശ്രമത്തിലും ബ്രാഞ്ചാശ്രമങ്ങളിലുമായി നടത്തി വന്ന എന്റെ കേരളംപ്രശ്നോത്തരി മത്സരം പാലക്കാട് ഓലശ്ശേരി ആശ്രമം ബ്രാഞ്ചിൽ നവംബർ 27ന് സംഘടിപ്പിച്ചു. രാവിലെ 10 മണിക്ക് ആരംഭിച്ച പരിപാടിയിൽ ചിത്രരചന മത്സരം കവിത ചൊല്ലൽ മത്സരം ക്വിസ് മത്സരം എന്നീ പരിപാടികൾ സംഘടിപ്പിച്ചു . പതിനഞ്ചോളം വരുന്ന കുട്ടികൾ ഇതിൽ പങ്കെടുത്തു. ചിത്രരചന മത്സരത്തിൽ ശാന്തിനി ഒന്നാം സ്ഥാനവും കമലപ്രിയ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. കവിത ചൊല്ലൽ മത്സരത്തിൽ ശാന്തിനി ഒന്നാം സ്ഥാനവും അതിശയ രണ്ടാം സ്ഥാനവും നേടി ക്വിസ് മത്സരത്തിൽ ആദ്യ സ്ഥാനം ശാന്തി പ്രിയനും രണ്ടാം സ്ഥാനം ശാന്തിനയും നേടി. പങ്കെടുത്ത എല്ലാ കുട്ടികൾക്കും പ്രോത്സാഹന സമ്മാനം പൗർണമി ദിനത്തിൽ നൽകാൻ തീരുമാനിച്ചു.

പാലക്കാട് ഓലശ്ശേരി ആശ്രമത്തില്‍ നടന്ന എന്റെ കേരളം പ്രശ്നോത്തരിയിലെ വിവിധ ദൃശ്യങ്ങള്‍

മാതൃമണ്ഡലം ഗുരുമഹിമ എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് എന്റെ കേരളം പരിപാടി സംഘടിപ്പിച്ചത്.

Related Articles

Back to top button