Uncategorized

പാകിസ്താന് ഇന്ത്യന്‍ സൈന്യം നല്‍കുന്നത് കനത്ത തിരിച്ചടികള്‍

“Manju”

വാഷിംഗ്ടണ്‍: പാകിസ്താന്‍ നടത്തുന്ന പ്രകോപനങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴില്‍ ഇന്ത്യന്‍ സൈന്യം ശക്തമായി മറുപടി നല്‍കുന്നുണ്ടെന്ന് യുഎസ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട് . ഇരു രാജ്യങ്ങള്‍ക്കും ആണവായുധങ്ങള്‍ ഉള്ളതിനാല്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രതിസന്ധി കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണെന്നും യുഎസ് രഹസ്യാന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇന്ത്യാ വിരുദ്ധ തീവ്രവാദ ഗ്രൂപ്പുകളെ പിന്തുണച്ചതിന്റെ നീണ്ട ചരിത്രമാണ് പാകിസ്താനുള്ളതെന്നും റിപ്പോര്‍ട്ടില്‍ ‌വ്യക്തമാകുന്നു.

ഇന്ത്യാ വിരുദ്ധ ഭീകര ശക്തികളുമായി പാകിസ്താന് ബന്ധമുണ്ട്. ആ ബന്ധം ലോകത്തിന് തന്നെ ഭീഷണിയാകുന്ന തരത്തിലും പാകിസ്താന്‍ പ്രവര്‍ത്തിക്കാറുണ്ട്. എന്നാലിപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴില്‍ ഇന്ത്യന്‍ സൈന്യം ശക്തമായ പ്രതിരോധം സൃഷ്ടിക്കുകയും തിരിച്ചടിക്കാറുമുണ്ട്.

ഇന്ത്യാപാകിസ്താന്‍ അതിര്‍ത്തികടന്നുള്ള പാകിസ്താന്റെ ഭീകരതയില്‍ പലപ്പോഴും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിട്ടുണ്ട്. ഇതില്‍ പ്രത്യേക ആശങ്കയുണ്ടെന്നും യുഎസ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.

 

 

Related Articles

Back to top button