Uncategorized

മുണ്ടക്കയം കോരുത്തോട്ടിൽ കുളത്തിൽ യുവാവിന്റെ മൃതദേഹം

“Manju”

മുണ്ടക്കയം: ദുരൂഹ സാഹചര്യത്തിൽ കോരുത്തോട് സിറ്റിയ്ക്ക് സമീപം കുളത്തിൽ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. കോരുത്തോട് സ്വദേശി സജിയുടെ മൃതദേഹമാണ് കണ്ടെത്തിയത്.
സമീപത്ത് നിന്നും മദ്യകുപ്പികളും തൈര് അടക്കമുള്ള ഭക്ഷ്യസാധനങ്ങളും കണ്ടെത്തിയിട്ടുണ്ട്. കാൽ വഴുതിവീണതാണോ അതോ മദ്യപിച്ചതിന് ശേഷം കൂടെ ഉണ്ടായിരുന്ന ആരെങ്കിലും കുളത്തിലേക്ക് തള്ളിയിട്ടതാണോയെന്നും സംശയമുണ്ട്. മുണ്ടക്കയം പോലീസ് സ്ഥലത്തെത്തി മൃതദേഹം കരയ്ക്കെടുത്തു. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാർ പറയുന്നതിനാൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Related Articles

Check Also
Close
  • ……
Back to top button