ഹരിപ്പാട് : ആലപ്പുഴ പാര്‍ലമെന്റ് മണ്ഡലത്തിലെ ബി.ജെ.പി. സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രന് ശാന്തിഗിരി ആശ്രമം ഹരിപ്പാട് ബ്രാഞ്ച് സന്ദര്‍ശിച്ചു. രാവിലെ 11 മണിക്ക് ആശ്രമത്തിലെത്തിയ ശേഭ സുരേന്ദ്രനെ ആശ്രമം ബ്രാഞ്ച് ഹെഡ് സ്വാമി മധുരനാദന്‍ ജ്ഞാനതപസ്വിയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. പ്രാര്‍ത്ഥനാലയത്തില്‍ പുഷ്പസമര്‍പ്പണം നടത്തി പ്രാര്‍ത്ഥിച്ചശേഷം മടങ്ങിയ ശോഭ സുരേന്ദ്രന് ആശ്രമത്തിന്റെ സ്നേഹാദരങ്ങള്‍ക്ക് നന്ദി അറിയിച്ചു.