KeralaLatest

നവഒലി ജ്യോതിര്‍ദിനം പ്രസാദം നിര്‍മ്മാണം ആരംഭിച്ചു.

“Manju”

പോത്തന്‍കോട് : മെയ് 6 ന് സമാഗതമാകുന്ന നവഒലി ജ്യോതിര്‍ദിനത്തിനുള്ള പ്രസാദം നിര്‍മ്മാണം കേന്ദ്രാശ്രമത്തില്‍ മധുരം ബേക്കറിയില്‍ ആരംഭിച്ചു.

ഇന്ന് (28-4-2024) രാവിലെ മുതല്‍ സന്ന്യാസി സന്ന്യാസിനിമാരുടെയും വിവിധ ഏരിയകളില്‍ നിന്നെത്തിയ ഗുരുഭക്തര്‍ ചേര്‍ന്നാണ് പ്രസാദം നിര്‍മ്മാണം തുടങ്ങിയത്.  ഗുരുദര്‍ശന സമയത്ത് നല്‍കുന്ന പ്രസാദമായ എള്ളുണ്ടയാണ്  തയ്യാറാകുന്നത്. ശാന്തിഗിരി മാതൃമണ്ഡലത്തിനാണ് പ്രസാദം നിര്‍മ്മാണത്തിന്റെ ചുമതല. ആശ്രമത്തിലെ ആഘോഷങ്ങള്‍ക്ക് മാതൃമണ്ഡലം ഏരിയ തലത്തില്‍ പ്രസാദം നിര്‍മ്മിച്ച് വിതരണം നടത്തിവരുന്നു.

Related Articles

Check Also
Close
  • …..
Back to top button