IndiaKannurKerala

ഗോവിന്ദാ…. ഹരിഗോവിന്ദാ…. കൊട്ടിയൂർ പെരുമാൾക്ക് ഇന്ന് രോഹിണി ആരാധന

“Manju”

 

യാഗോത്സവത്തിലെ തിരുവോണം, അഷ്ടമി, രേവതി ആരാധനകൾക്ക് ശേഷം അവസാനമായി വരുന്ന ആരാധനയാണ് രോഹിണി ആരാധന.
മറ്റുള്ള ആരാധനകളിൽ നിന്നും വ്യത്യസ്തമായി, ആലിംഗന പുഷ്പാഞ്ജലി എന്ന അപൂർവ ചടങ്ങ് നടക്കുന്നത് രോഹിണി ആരാധന ദിവസമാണ്, കുറുമാത്തൂർ നായ്ക്കൻ സ്ഥാനികൻ എന്ന ബ്രാഹ്മണ ശ്രേഷ്ഠൻ സ്വയംഭൂവിനെ ആലിംഗനം ചെയ്ത് നടത്തുന്ന ഭക്തിനിർഭരമായ ഈ ചടങ്ങ് ഇന്ന് രോഹിണി നാളിലാണ് സന്നിധിയിൽ നടക്കുന്നത്.

കുറുമാത്തൂർ ഇല്ലത്തെ ബ്രാഹ്മണ ശ്രേഷ്ഠന് മാത്രമേ ആലിംഗന പൂജ ചെയ്യാൻ അധികാരമുള്ളു. എന്തെങ്കിലും കാരണവശാൽ അദ്ദേഹത്തിന് സന്നിധിയിൽ വരാൻ കഴിഞ്ഞില്ലെങ്കിൽ ആ വർഷം ആലിംഗന പൂജ നടക്കാറില്ല.

സതിദേവിയുടെ വിരഹത്തിൻ ദുഃഖിതനായ ശ്രീ പരമേശ്വരനെ സാക്ഷാൽ മഹാവിഷ്ണു ആലിംഗനം ചെയ്ത് ആശ്വസിപ്പിക്കുന്നതിന്റെ പ്രതീകമായി നടക്കുന്ന ആലിംഗന പൂജ എന്ന ഈ ഒരു അപൂർവ്വമായ ചടങ്ങ് മറ്റൊരു ക്ഷേത്രത്തിലും കാണാൻ സാധിക്കുകയില്ല ഭഗവാന്റെ ആലിംഗന പുഷ്പാഞ്ജലി കണ്ടുതൊഴാൻ കഴിയുന്നത് വളരെ അധികം പുണ്യദായകം തന്നെ.

അനൂപ് എം. സി

Related Articles

Check Also
Close
  • …..
Back to top button