LatestThiruvananthapuram
നെയ്യാറ്റിന്‍കര സ്വദേശികളായ അഞ്ച് പേർ ആരോഗ്യ പ്രവർത്തകയുടെ നിർദ്ദേശം അവഗണിച്ചു
നെടുമങ്ങാട് നഗരസഭയിലെ ഇരിഞ്ചയം( 2 ) വാർഡിലെ കുശർക്കോട് ഊരാളിക്കോത്തത്തെ ഒരു വീട്ടിലെ 5 പേർക്ക് ഇന്ന് നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ നടത്തിയ ആൻറിജൻ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു.ഇതേ വീട്ടിലെ ഒരാൾക്ക് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് ഇന്ന് മറ്റ് കുടുംബാംഗങ്ങൾക്ക് പരിശോധന നടത്തിയത്.ഇതേ വീട്ടിൽ കെട്ടിടം പണിക്കായി കഴിഞ്ഞ ഒരാഴ്ചയായി തങ്ങി ജോലി ചെയ്തിരുന്ന നെയ്യാറ്റിൻകര സ്വദേശികളായ 5 പേർ ആരോഗ്യ പ്രവർത്തകയുടെ നിർദ്ദേശം അവഗണിച്ച് കടന്നു കളഞ്ഞു. കുശർക്കോട് വാർഡിലും ഒരാൾക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു.നേരത്തെ ഇവിടെ കോവിഡ് സ്ഥിരീകരിച്ചയാൾക്കൊപ്പം പണി ചെയ്തിരുന്ന വ്യക്തിക്കാണ് പോസിറ്റീവായത്.