സിന്ധുമോൾ. ആർ
ന്യൂഡല്‍ഹി : രാജ്യത്ത് 70 ശതമാനം വിമാനങ്ങള്‍ക്കും സര്‍വീസ് പുനരാരംഭിക്കാന്‍ അനുമതി നല്കി കേന്ദ്ര സര്‍ക്കാര്‍. കോവിഡിന് ശേഷം സര്‍വീസുകള്‍ പുനരാരംഭിച്ചപ്പോള്‍ മുന്പുണ്ടായിരുന്നതിനേക്കാള് 60 ശതമാനം വിമാനങ്ങള്‍ക്ക് മാത്രമാണ് സര്‍വീസിന് അനുമതി നല്‍കിയിരുന്നത്. ഈ സര്‍വീസുകളാണ് കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്.
രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞതോടെയാണ് വിമാനസര്‍വീസുകള്‍ ദീര്‍ഘിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. കഴിഞ്ഞ കുറേ ദിവസങ്ങളായി രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 50,000ത്തില്‍ താഴെയാണ്.