ശ്രീജ.എസ്
ന്യൂഡല്‍ഹി: കര്‍ഷകപ്രക്ഷോഭത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടില്‍ പ്രതിഷേധിച്ച് സിഖ് പുരോഹിതന് ജീവനൊടുക്കി. ഹരിയാനയിലെ ഗുരുദ്വാരയിലെ പുരോഹിതനായ സന്ത് ബാബ റാം സിംഗാ് (65) ആണ് സ്വയം വെടിവച്ച് മരിച്ചത്.
സിംഗു അതിര്‍ത്തിയിലെ കര്‍ഷക പ്രക്ഷോഭം നടക്കുന്നിടത്തുവച്ചാണ് സംഭവം. കര്‍ഷക വിലാപം കേള്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകുന്നില്ലെന്നും ഇതിനാല്‍ ജീവനൊടുക്കുന്നുവെന്നുമാണ് അദ്ദേഹം ആത്മഹത്യാക്കുറിപ്പില്‍ ഏഴുതിയത്.