ശ്രീജ.എസ്
തിരുവനന്തപുരം: കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്പ്പറേഷന് കിളിമാനൂര്‍ ഉപജില്ലാ ഓഫീസ് മുഖേന കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡ് ഇ ഓട്ടോ വാങ്ങുന്നതിന് പ്രത്യേക വായ്പ പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തിനു നല്കുന്നു. മൂന്ന് ലക്ഷം രൂപ വരെയുള്ള വായ്പയ്ക്ക് ആറ് ശതമാനം ആണ് പലിശ.
30,000 രൂപ സബ്സിഡി ലഭിക്കും.
80 മുതല്‍ 90 കി.മി വരെ മൈലേജ്, മൂന്ന് മണിക്കൂര്‍ 55 മിനിറ്റ് ചാര്‍ജ്ജ് ചെയ്യുന്ന ഒരു ബാറ്ററിയില്‍ നിന്ന് ലഭിക്കും. കോര്‍പ്പറേഷന്റെ സ്വയം തൊഴില്‍ വായ്പ പദ്ധതികള്‍ക്ക് ബാധകമായ യോഗ്യത മാനദണ്ഡങ്ങളും ജാമ്യവ്യവസ്ഥകളും ഗുണഭോക്താക്കള്‍ പാലിക്കണം. കിളിമാനൂര്‍ നിവാസികളും ചിറയിന്‍കീഴ്, വര്‍ക്കല താലൂക്കില്‍ ഉള്‍പ്പെട്ടവരും കോര്‍പ്പറേഷന്റെ കിളിമാനൂര്‍ ഉപജില്ല ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0470-2673339.