ബംഗളൂരു: കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ അന്തര്‍ സംസ്ഥാന സര്‍വിസുകളില്‍ ഏര്‍പ്പെടുത്തിയ ‘എന്‍ഡ് ടു എന്‍ഡ് നിരക്ക്’ സംവിധാനം കേരള ആര്.ടി.സി പിന്‍വലിച്ചു. പകരം, ജില്ല അടിസ്ഥാനത്തില്‍ സ്റ്റേജ് കണക്കാക്കി ടിക്കറ്റ് നിരക്ക് ഏര്‍പ്പെടുത്തി. മാറ്റം കഴിഞ്ഞദിവസം നിലവില്‍ വന്നതായി കെ.എസ്.ആര്.ടി.സി അധികൃതര്‍ അറിയിച്ചു.കോവിഡ് സാഹചര്യങ്ങള്‍ അവസാനിച്ച് സര്‍വിസുകള്‍ മുഴുവന്‍ പുനഃസ്ഥാപിക്കുന്നതുവരെ പുതിയ നിരക്ക് തുടരും. കോവിഡ് കാലത്ത് സ്പെഷല്‍ സര്‍വിസായി കേരളത്തിലെ വിവിധയിടങ്ങളില്‍നിന്ന് ബംഗളൂരുവിലേക്കും തിരിച്ചും ആരംഭിച്ച ബസ് സര്‍വിസുകളില്‍ മാസങ്ങളായി ‘എന്‍ഡ് ടു എന്‍ഡ് നിരക്ക്’ ഈടാക്കുന്നത് സംബന്ധിച്ച് യാത്രക്കാര്‍ നിരന്തരം പരാതി ഉന്നയിച്ചിരുന്നു.ബംഗളൂരുവില്‍നിന്ന് സുല്‍ത്താന്‍ ബത്തേരിയിലേക്കും മൂന്നാറിലേക്കും ഒരേ ടിക്കറ്റ് നിരക്കാണ് ഇൗടാക്കിയിരുന്നത്. കര്‍ണാടക ആര്.ടി.സി എന്‍ഡ് ടു എന്‍ഡ് നിരക്ക് നേരത്തേ തന്നെ ഒഴിവാക്കിയിരുന്നു.
Related Articles
Check Also
Close
-
പരിസ്ഥിതി പ്രവർത്തകൻ പത്മശ്രീ രാധാ മോഹൻ അന്തരിച്ചുJune 11, 2021 6:35 PM