International

മാതാപിതാക്കൾക്കെതിരെ കേസ് നൽകി ഇസ്ലാമിക് ഭീകരൻ

“Manju”

ലണ്ടൻ : കുട്ടിക്കാലം മുതൽ ഭീകരനാകാനുള്ള പരിശീലനം നൽകി വളർത്തിയെന്നാരോപിച്ച് മാതാപിതാക്കൾക്കെതിരെ കേസ് നൽകി മുൻ ഇസ്ലാമിക് ഭീകരൻ . പാക് -യുകെ വംശജനായ 29 കാരനാണ് മാതാപിതാക്കൾക്കെതിരെ കേസുമായി യു കെ പോലീസിനെ സമീപിച്ചത് .

അഞ്ചാം വയസ്സു മുതൽ തന്നെ സലഫിസം എന്നറിയപ്പെടുന്ന ഇസ്ലാമിന്റെ മതമൗലികവാദ ശാഖയുടെ സ്വാധീനത്തിലാണ് മാതാപിതാക്കൾ തന്നെ വളർത്തിയത് . ഈ രാജ്യത്തെയും പടിഞ്ഞാറൻ സംസ്ക്കാരത്തെയും വെറുക്കാനാണ് അവർ തന്നെ പഠിപ്പിച്ചത് . മുസ്ലീങ്ങളല്ലാത്തവരുമായി ചങ്ങാത്തം കൂടുന്നത് വിലക്കി , അവരെ വെറുക്കാൻ പഠിപ്പിച്ചു,’ യുവാവ് പറഞ്ഞു.

‘ ഇസ്ലാമുമായി ഒരു യുദ്ധം നടക്കുന്നുണ്ടെന്നും ബ്രിട്ടനുമായി യുദ്ധം ചെയ്യാൻ ഞാൻ തയ്യാറാകണമെന്നും അവർ എന്നോട് പറഞ്ഞു.ലണ്ടൻ കൗൺസിൽ എസ്റ്റേറ്റിൽ വളരുമ്പോൾ സഹോദരങ്ങളും സമാനമായ രീതിയിൽ തീവ്രവാദികളായിരുന്നു‘ വെന്നും യുവാവ് പറഞ്ഞു.

യെമനിൽ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട അൽ ഖ്വായ്ദ പ്രാസംഗികൻ അൻവർ അൽ അവ്ലാകിയുടെ നേതൃത്വത്തിലുള്ള പഠന സെഷനുകളിൽ താൻ പങ്കെടുത്തതായും യുവാവ് വ്യക്തമാക്കി . അഞ്ച് വർഷത്തിലേറെയായി തനിക്ക് കുടുംബവുമായി യാതൊരു ബന്ധവുമില്ല . മാതാപിതാക്കളുടെ ശാരീരികവും മാനസികവുമായ പീഡനത്തിന് ഇരയായിട്ടുണ്ടെന്നും യുവാവ് പറയുന്നു.

രണ്ടാഴ്ച മുൻപാണ് ഇയാൾ പോലീസിന് പരാതി നൽകിയത് . അതിനുശേഷം ഭീകര വിരുദ്ധ സംഘത്തിലെ ഉദ്യോഗസ്ഥർ യുവാവിനെ ചോദ്യം ചെയ്തു. ബ്രിട്ടന്റെ ചരിത്രത്തിൽ ഇതാദ്യമാണ് ഇത്തരമൊരു കേസ് . അതുകൊണ്ട് തന്നെ കേസിൽ സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് പൂർണ്ണമായും തീരുമാനമെടുത്തിട്ടില്ല .

Related Articles

Back to top button