തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടി സംസ്ഥാനത്ത് എവിടെ നിന്നാലും വിജയിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. ഉമ്മന്‍ ചാണ്ടി പുതുപ്പള്ളിയില്‍ നിന്നും തലസ്ഥാനത്തേക്ക് മാറണമെന്ന ആവശ്യത്തിലാണ് മുല്ലപ്പള്ളിയുടെ പ്രതികരണം.
ഉമ്മന്‍ ചാണ്ടി തലസ്ഥാനത്ത് ഇറങ്ങിയാല്‍ തെക്കന്‍ കേരളത്തില്‍ വന്‍ നേട്ടം ഉണ്ടാകുമെന്നാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം പറയുന്നത്. ഉമ്മന്‍ചാണ്ടി നേമത്ത് നിന്ന് മത്സരിക്കണമെന്നാണ് ആവശ്യം. പകരം പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്‍ ഇറങ്ങട്ടെയെന്നാണ് അവരുടെ അഭിപ്രായം.