ഡിജിറ്റല്‍ പേയ്മെന്റ് ഉത്സവ് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് ഇന്ന് ഉദ്ഘാടനം ചെയ്യും
ന്യൂഡല്‍ഹി: ഡിജിറ്റല്‍ പേയ്മെന്റ് ഉത്സവ് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് ഉദ്ഘാടനം ചെയ്യും. ജി-20 ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥ വര്‍ക്കിംഗ് ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് ഡിജിറ്റല്‍ പേയ്മെന്റ് ഉത്സവ്‘ രാജ്യത്ത് സംഘടിപ്പിക്കുന്നത. ഫെബ്രുവരി ഒന്‍പത് മുതല്‍ ഒക്ടോബര്‍ ഒന്‍പത് വരെയാണ് ‘ഡിജിറ്റല്‍ പേയ്മെന്റ് ഉത്സവ്‘ ക്യാമ്പയിന് നടക്കുക.
ഇന്ത്യയില്‍ എല്ലായിടത്തും എല്ലാവരിലേക്കും ഡിജിറ്റല്‍ പേയ്മെന്റ് സംവിധാന സൗകര്യങ്ങള്‍ എത്തിക്കാനും ഡിജിറ്റല്‍ പേയ്മെന്റ് സാക്ഷരത ഉറപ്പുവരുത്താനും.
ലക്ഷ്യമിട്ടുള്ളതാണ് കേന്ദ്ര സര്‍ക്കാരിന്റെ ഡിജിറ്റല്‍ പേയ്മെന്റ് ഉത്സവ് ക്യാമ്ബൈന്‍. പ്രാരംഭ ഘട്ടത്തില്‍ ലക്നൗ, ഹൈദരാബാദ്, പൂനെ, ബെംഗളൂരു എന്നീ നഗരങ്ങളിലാകും പദ്ധതി നടപ്പിലാക്കുകയെന്ന് ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം അറിയിച്ചു.
ജി-20 കോ–ബ്രാന്‍ഡഡ് ക്യുആര്‍ കോഡിന്റെ പ്രകാശനവും ഡിജിറ്റല്‍ പേയ്മെന്റുകളില്‍ ആഗോള തലത്തില്‍ ഇന്ത്യ കൈവരിച്ച നേട്ടങ്ങള്‍ വിവരിക്കുന്ന കോഫി ടേബിള്‍ ബുക്കിന്റെ പ്രകാശനവും ചടങ്ങില്‍ നടക്കും. ഡിജിറ്റല്‍ പണമിടപാടുകള്‍ ലഘൂകരിക്കാനായി ബാങ്കുകള്‍ തയ്യാറാക്കിയിരിക്കുന്ന വിവിധ ഉത്പന്നങ്ങളും പരിപാടിയില്‍ പുറത്തിറക്കും.
പൗരന്മാരില് ഡിജിറ്റല്‍ പണമിടപാടുകളെ കുറിച്ചും അതിലെ സുരക്ഷയെ കുറിച്ചും അവബോധം സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടുകൊണ്ടുള്ള ഡിജിറ്റല്‍ പേയ്മെന്റ് സന്ദേശ യാത്രയുടെ ഫ്ളാഗോഫും കര്‍മ്മവും ഇതിനൊപ്പം നടക്കുമെന്നും ഐടി മന്ത്രാലയം അറിയിച്ചു. ഡിജിറ്റല്‍ പേയ്മെന്റ് രംഗത്ത് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ബാങ്കുകള്‍ക്കുള്ള ഡിജിധാന് അവാര്‍ഡുകള്‍ നല്‍കുമെന്ന് മന്ത്രാലയം അറിയിച്ചു.