Uncategorized

അംഷിപുര വ്യാജ ഏറ്റുമുട്ടല്‍; കരസേനാ ക്യാപ്റ്റനു ജീവപര്യന്തം

“Manju”

 

ന്യൂഡല്‍ഹി: മൂന്നു പേരുടെ മരണത്തിനിടയാക്കിയ അംഷിപുര വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ കരസേനാ ക്യാപ്റ്റനു സൈനിക കോടതി ജീവപര്യന്തം തടവു വധിച്ചു. 2020 ജൂലൈയിലാണ് അംഷിപുരയില്‍ വ്യാജ ഏറ്റുമുട്ടല്‍ നടന്നത്.

സൈന്യത്തിനു പ്രത്യേക അധികാരം നല്‍കുന്ന അഫ്സ്പ നിയമം വ്യാജമായി പ്രയോഗിച്ചാണ് ക്യാപ്റ്റന്‍ ഭൂപേന്ദ്ര സിംഗ് മൂന്നു പേരെ വധിച്ചതെന്നു കോര്‍ട്ട് മാര്‍ഷലില്‍ കണ്ടെത്തി. രജൗരി ജില്ലക്കാരായ ഇംതിയാസ് അഹമ്മദ്, അര്‍ബാര്‍ അഹമ്മദ്, മുഹമ്മദ് ഇബ്രാര്‍ എന്നിവരെ ഭീകരരെന്നു മുദ്രകുത്തി 2020 ജൂലൈ 18നാണ് ഷോപിയാനില്‍ വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയത്. ഏറ്റുമുട്ടല്‍ വ്യാജമാണെന്ന് സമൂഹമാധ്യങ്ങളിലൂടെ വിമര്‍ശനമുയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന് സൈന്യം 2020 ഡിസംബറില്‍ അന്വേഷണം പൂര്‍ത്തിയാക്കിയിരുന്നു. ജമ്മു കാഷ്മീര്‍ പോലീസ് പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ച്‌ കേസ് അന്വേഷിക്കുകയും ഏറ്റുമുട്ടല്‍ വ്യാജമാണെന്നു കണ്ടെത്തുകയും ചെയ്തിരുന്നു.

Related Articles

Back to top button