IndiaLatest

മുഖ്യമന്ത്രി ഇന്ന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

“Manju”

ഡല്‍ഹി ;പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന് കൂടിക്കാഴ്ച നടത്തും. കെ-റെയില്‍ പദ്ധതിയുടെ അനുമതി വേഗത്തിലാക്കുന്നതടക്കമുള്ള വിഷയങ്ങളിലാകും പ്രധാനചര്‍ച്ച. പദ്ധതിയുടെ ഇതുവരെയുള്ള പുരോഗതി മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിക്കും.

ഇതോടൊപ്പം പൊതുമേഖല സ്ഥാപനമായ എച്ച്‌.എല്‍.എല്‍ ഹെല്‍ത്ത് കെയര്‍ യൂണിറ്റ് ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിനെ അനുവദിക്കണം തുടങ്ങിയ ആവശ്യങ്ങളും ഉന്നയിക്കും. എച്ച്‌.എല്‍.എല്‍ സംസ്ഥാന സര്‍ക്കാരിന് ഏറ്റെടുക്കാനാകില്ല എന്നാണ് കേന്ദ്രം ആവര്‍ത്തിച്ച്‌ വ്യക്തമാക്കുന്നത്.

Related Articles

Back to top button