KeralaLatest

വില്ലേജ് ഓഫീസില്‍ പോയി ക്യൂ നില്‍ക്കണ്ട ; തണ്ടപ്പേര്‍ മാറി ഇനി നമ്പര്‍

“Manju”

തിരുവനന്തപുരം : സംസ്ഥാനത്തെ ഭൂമി ഇടപാടിന്റെ സ്വഭാവം മാറുകയാണ്. നിലവിൽ എവിടെ ഭൂമി വാങ്ങുമ്പോഴും ആധാർ കാർഡോ,മറ്റ് തിരിച്ചറിയൽ കാർഡോ കൊണ്ടുചെന്ന് ഫോട്ടോയും നൽകിയാൽ ഭൂമി രജിസ്റ്റർ ചെയ്യാമായിരുന്നു. കാലം മാറുന്നതോടെ കൂടുതൽ പരിഷ്‌കാരങ്ങൾ വരികയാണ്. ഇപ്പോൾ ഭൂമിവാങ്ങുമ്പോൾ ഭൂമിയുടെ സ്കെച്ചും അളവ് രേഖകളും ഉപഗ്രഹചിത്രവും വരെ വേണ്ടിവരുന്ന സ്ഥിതിയാണ്. നേരത്തെ ആധാരമുണ്ടെങ്കിൽ അത് വേറൊരാളുടെ പേരിലേക്ക് മാറ്റാൻ സങ്കീർണതകളില്ലായിരുന്നു. ഭൂമിയുടെ പേരിൽ തട്ടിപ്പും മറ്റും കൂടുതലായി നടന്നതോടെ കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരാൻ അധികൃതരും നിർബന്ധിതമായി എന്നതാണ് ശരി. നിലവിൽ ഭൂമിയുടെ ഉടമസ്ഥാവകാശത്തിന് കൂടുതൽ വ്യക്തത വരുത്തുന്ന പരിഷ്‌കാരങ്ങളാണ് യൂണിക്ക് തണ്ടപ്പേർ പരിഷ്‌കാരം വരുന്നതോടെ ഉണ്ടാകുന്നത്. മറച്ചുവയ്ക്കാൻ അധിക ഭൂമിയില്ലാത്തവരും ബിനാമി പേരിലും മറ്റും ഭൂമി നേടിയെടുത്തവരും റെവന്യൂ ഭൂമിയും വനഭൂമിയും നിലഭൂമിയും നിയമവിരുദ്ധമായി തരംമാറ്റം ചെയ്യുന്നവരും ഒഴികെയുള്ളവർ പുതിയ പരിഷ്‌കാരങ്ങളിൽ ആശങ്കപ്പെടേണ്ടതില്ല. എന്നിരുന്നാലും മാറ്റങ്ങൾ നടപ്പാക്കുമ്പോൾ സ്വന്തം ഭൂമിയുടെ കാര്യത്തിൽ എല്ലാവരും ജാഗ്രത പുലർത്തണം.സർക്കാർ നടപടികളുമായി പരമാവധി സഹകരിക്കുകയും സ്വന്തം ഭൂമിയുടെ രേഖകളും ആധാർ നമ്പറുകളും കൃത്യമാണെന്ന് ഉറപ്പാക്കുകയും വേണം.

Related Articles

Back to top button