KeralaLatest

കെ റെയില്‍ ; ആശങ്ക അകറ്റാന്‍ ധവളപത്രം ഇറക്കണം ;കെ ജയകുമാര്‍

“Manju”

കെ റെയില്‍ പദ്ധതി ഉപേക്ഷിക്കില്ലെന്ന സര്‍ക്കാര്‍ നിലപാട് പ്രതീക്ഷ നല്‍ക്കുന്നതാണെന്ന് മുന്‍ ചീഫ് സെക്രട്ടറി കെ.ജയകുമാര്‍ ഐ എ എസ്.
എന്നാല്‍ കെ റെയില്‍ പദ്ധതി നാടിന്‍റെ ആവശ്യമാണ് എന്ന വികാരമാണ് ജനസമക്ഷം സി‍ല്‍വര്‍ ലൈന്‍ എന്ന പരിപാടിയില്‍ ഉയര്‍ന്ന് വന്നത്. പദ്ധതിയെ കുറിച്ചുള്ള ആശങ്ക അകറ്റാന്‍ ധവളപത്രം ഇറക്കണമെന്ന് കെ.ജയകുമാര്‍ ആവശ്യപ്പെട്ടു. പദ്ധതിയെ സ്വാഗതം ചെയ്ത മതമേലധ്യക്ഷന്‍മാര്‍ നഷ്ടപരിഹാരം, ഭൂമി ഏറ്റെടുക്കല്‍, ആരാധനാലയങ്ങള്‍ പൊളിക്കേണ്ടി വരുന്നതിലെ ആശങ്കയും മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ഇതില്‍ ആശങ്കപ്പെടേണ്ടതില്ല എന്ന ഉറപ്പ് സര്‍ക്കാരും നല്‍കി.
സില്‍വര്‍ ലൈന്‍ പദ്ധയിലുള്ള ആശങ്ക അകറ്റുക എന്നതായിരുന്നു ജനസമക്ഷം സി‍ല്‍വര്‍ ലൈന്‍ പരിപാടിയുടെ ലക്ഷ്യം. എന്നാല്‍ എത്തിയ പൗരപ്രമുഖര്‍ എല്ലാം പദ്ധതിയെ പിന്തുണച്ചു. നിര്‍ണായകമായ ചില നിര്‍ദേശങ്ങളും അവര്‍ മുന്നോട്ട് വച്ചു. പദ്ധതി കേരളത്തിന് അനിവാര്യമാണ്. എന്നാല്‍ ഉയര്‍ന്നുവരുന്ന ആശങ്കകള്‍ അപ്പപ്പോള്‍ തന്നെ പരിഹരിക്കാന്‍ കെ റെയില്‍ കമ്പനിക്ക് സാധിക്കണമെന്ന് മുന്‍ ചീഫ് സെക്രട്ടറി കെ.ജയകുമാര്‍ പറഞ്ഞു. ധവളപത്രം ഇറക്കിയാല്‍ നന്നാകും. എല്ലാ ആശങ്കകളും പരിഹരിക്കാം. നാളത്തെ കേരളത്തിന് പദ്ധതി കൊണ്ട് ഉണ്ടാകുന്ന നേട്ടവും വ്യക്തമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മതമേലധ്യക്ഷന്‍മാരും സില്‍വര്‍ലൈന്‍ പദ്ധതിയെ സ്വാഗതം ചെയ്തു. ഒപ്പം തങ്ങള്‍ക്കുള്ള ആശങ്കയും അവര്‍ മുഖ്യമന്ത്രിക്ക് മുന്നില്‍ വ്യക്തമാക്കി. എല്ലാ ആശങ്കകളും പരിഹരിച്ചാകും സര്‍ക്കാര്‍ പദ്ധതിയുമായി മുന്നോട്ട് പോകുകയെന്ന് കെ റെയില്‍ എം.ഡി വി അജിത്കുമാര്‍ മറുപടിയും നല്‍കി.
അതേസമയം, സില്‍വര്‍ ലൈന്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ റോഡുകളിലെ അപകടങ്ങള്‍ വലിയ തോതില്‍ കുറയുമെന്ന് മുന്‍ ഡിജിപി ജേക്കബ് പുന്നൂസടക്കം നിരവധി പേര്‍ അഭിപ്രായപ്പെട്ടു.പരിപാടിയില്‍ വ്യാപാരി വ്യവസായി സമിതി, ചേമ്ബര്‍ ഓഫ് കോമേ‍ഴ്സ്, ആരോഗ്യ മേഖല എന്നിവിടങ്ങളിലെ പ്രമുഖര്‍ അടക്കം പദ്ധതി എത്രയും വേഗം പൂര്‍ത്തിയാക്കണമെന്നും ആവശ്യപ്പെട്ടു.

Related Articles

Back to top button