InternationalLatest

കോവിഡ് – 19 ശക്തമായ നിയന്ത്രണങ്ങളുമായ് കിഴക്കൻ ആഫ്രിക്കൻ രാജ്യങ്ങൾ ,..

“Manju”

ഉഗാണ്ടയിലെ എൻ ഡബയിൽ നിന്ന് സ്റ്റാഫ് റിപ്പോർട്ടർ , ശാന്തിഗിരി ന്യൂസ് .

ആഗോളതലത്തിൽ നാശം വിതയ്ക്കുന്ന കോവിഡ് 19 വ്യാപനം തടയുന്നതിന് ശക്തമായ നടപടികളാണ് കിഴക്കൻ അഫ്രിക്കൻ രാജ്യങ്ങൾ കൈക്കൊണ്ടിരിക്കുന്നത് . ദുബായിൽ നിന്ന് എത്തിയ ഉഗാണ്ടൻ പൗരന് രാജ്യത്ത് അദ്യമായി കോ വിഡ് സ്ഥിതീകരിച്ചത് മുതൽ ഉഗാണ്ടയിൽ നിന്നുള്ള എല്ലാ അന്തർദ്ദേശീയ, ആഭ്യന്തര വിമാന സർവ്വീസുകളും അടിയന്തിരമായ് റദ്ദ് ചെയ്തു . രാജ്യത്ത് നിന്ന് കാർഗോ വിമാനങ്ങൾക്ക് മാത്രമേ പറക്കാൻ അനുമതിയുള്ളു .ആഭ്യന്തര വ്യാപനം തടയുന്നതിന്റെ ഭാഗമായി പൊതുഗതാഗത സംവിധാനങ്ങൾ നിർത്തലാക്കി.ഇരുചക്രവാഹനങ്ങളിൽ ഒരാളിൽ കൂടുതൽ യാത്ര ചെയ്യുന്നതിന് അനുവാദമില്ല . സ്വകാര്യ വാഹനങ്ങളിൽ ഡ്രൈവർ ഉൾപ്പടെ മൂന്ന് പേർക്ക് മാത്രമേ യാത്രാ അനുവദിക്കു . അഞ്ച് പേരിൽ കൂടുതൽ ഒന്നിച്ച് കൂടുന്നത് നിരോധിച്ചു .ആരാധനാലയങ്ങൾ , മതപരമായ ചടങ്ങുകൾ, വിവാഹം തുടങ്ങിയവയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തി , ഡാൻസ് ബാറുകൾ , നിശാ ക്ലബുകൾ , ചൂതാട്ടകേന്ദ്രങ്ങൾ , സിനിമാ ശാലകൾ തുടങ്ങിയവയുടെ പ്രവർത്തനം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിർത്തിവച്ചു . തുടർന്നും രാജ്യത്ത് കോറോണ വ്യാപനം തുടരുന്ന ഘട്ടത്തിൽ തരണ്ടായിരത്തിയിരുപത് ഏപ്രിൽ ഒന്ന് മുതൽ ഉഗാണ്ടൻ പ്രസിഡൻറ് യോ വരി മുസവേ നി രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചു . ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന വ്യാപാര സ്ഥാപനങ്ങളും , മെഡിക്കൽ ഷോപ്പുകളും മാത്രമേ തുറന്ന് പ്രവർത്തിക്കുന്നതിന് അനുവാദമുള്ളൂ . രാത്രി ഏഴിന് ശേഷം കർഫ്യൂ നിലവിൽ വന്നു . വ്യവസ്വയ സ്ഥാപങ്ങളിലെ ജീവനക്കാർക്ക് സ്ഥാപനങ്ങൾക്കുള്ളിൽ താമസ , ഭക്ഷണ സൗകര്യങ്ങൾ ഒരുക്കണം . ചരക്ക് വാഹനങ്ങൾ , ആംബുലൻസ് , പോലീസ് , ഗവർമെന്റ് വാഹനങ്ങൾ എന്നിവയ്ക്ക് മാത്രമേ യാ യാത്രാനുമതിയുള്ളു . ഇരുചക്രവാഹനങ്ങൾ ഉച്ചക്ക് രണ്ട് മണി വരെ മാത്രമേ സഞ്ചരിക്കാവു. പൊതുനിരത്തുകളിലുള്ള വ്യായാമങ്ങൾ നിരോധിച്ചു . കോ വിഡിനെതിരെയുള്ള പ്രവർത്തനങ്ങൾ ജീവനും മരണവും തമ്മിലുള്ള പോരാട്ടമായതിനാൽ ഏതെങ്കിലും രീതിയിൽ നിയന്ത്രണങ്ങൾ തെറ്റിക്കുന്നവർക്കെതിരെ മനപ്പൂർവ്വമായു നരഹത്യാശ്രമത്തിന് കേസെടുക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് പ്രസിഡന്റ് നിർദ്ദേശം നൽകി . അതിർത്തി രാജ്യങ്ങളായ കെനിയ , ടാൻസാനിയ , കോംഗോ , റുവാൻ ഡാ തുടങ്ങിയവയിൽ നിന്നും രാജ്യത്തിനകത്തേക്കും പുറത്തേക്കും റോഡ് മാർഗമുള്ള ചരക്ക് ഗതാഗതത്തിനും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട് . ഏത് അടിയന്തിര സാഹചര്യവും നേരിടുന്നതിന് ഗവർമെന്റിന്റെ എല്ലാ വകുപ്പുകളുടേയും ഏകോപന ചുമതല പ്രസിഡൻറ് നേരിട്ട് ഏറ്റെടുത്തു .

ഉഗാണ്ടയിൽ 53 പേർക്ക് കൊ റോണാ ബാധ സ്ഥിതീകരിച്ചിട്ടുണ്ട് 3 പേർ സുഖം പ്രാപിച്ചു . അയൽ രാജ്യമായ കെനിയയിൽ 180 പേർക്ക് രോഗം സ്ഥിതീകരിച്ചു 7 പേർ മരിച്ചു . ടാൻസാനിയ 42 പേർക്ക് രോഗം സ്ഥിതീകരിച്ചു 3 പേർ മരണപ്പെട്ടു , കോംഗോയിൽ ഇരുപതിലധികം പേർക്ക് രോഗം സ്ഥിതീകരിച്ചിട്ടുണ്ട് . ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉഗാണ്ടൻ പ്രസിഡന്റ് മുസവേനിയെ ടെലിഫോണിൽ ബന്ധപ്പെട്ടു സ്ഥിതിഗതികൾ വിലയിരുത്തി . ഇന്ത്യൻ പൗരൽ മാരുടെ ക്ഷേമത്തിൽ പ്രത്യേക ശ്രദ്ധയുണ്ടാകുമെന്ന് പ്രസിഡന്റ് ഉറപ്പ് നൽകി . കോ വിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് കിഴക്കൻ ആഫ്രിക്കൻ രാജ്യങ്ങൾക്ക് ഭാരതത്തിന്റെ പിൻതുണ മോദി അറിയിച്ചു . നിലവിൽ ഉഗാണ്ടയിലെ പ്രതിരോധ പ്രവർത്തനങ്ങൾ മികച്ചതാണെന്നും ഇരു രാഷ്ട്രത്തലവൻമാരുടെ ടെലഫോൺ സംഭാഷണത്തിനിടെ മോദി അഭിപ്രായപ്പെട്ടു .

Related Articles

Leave a Reply

Back to top button