IndiaLatest

തൊഴില്‍ രഹിതരായവര്‍ക്ക് 25,000 രൂപ ധനസഹായം പ്രഖ്യാപിച്ച്‌ അസം

“Manju”

തൊഴിൽ രഹിതരായവർക്ക് 25,000 രൂപ ധനസഹായം പ്രഖ്യാപിച്ച് അസം

ശ്രീജ.എസ്

ദിസ്പുര്‍: സംസ്ഥാനത്തെ അഭ്യസ്ത വിദ്യരായ യുവജനങ്ങള്‍ക്ക് ധനസഹായവുമായി അസം സര്‍ക്കാര്‍. അഭ്യസ്ത വിദ്യരായ- തൊഴിലില്ലാത്ത യുവജനങ്ങള്‍ക്കാണ് സംസ്ഥാനസര്‍ക്കാരിന്റെ സാമ്പത്തിക സഹായം ലഭിക്കുന്നത്.
25, 000 രൂപയാണ് ഇവര്‍ക്ക് സാമ്പത്തിക സഹായമായി ലഭിക്കുക. അപേക്ഷ സമര്‍പ്പിക്കുന്നവരില്‍ നിന്നായിരിക്കും യോഗ്യരായവരെ തിരഞ്ഞെടുക്കുക. ജനുവരി 18ന് മുമ്പ് ഓഫ് ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.

എസ് സി ആണെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ഡിഗ്രി സര്‍ട്ടിഫിക്കറ്റ്, വാര്‍ഷികവരുമാനം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.

Related Articles

Back to top button