
രാജ്യത്ത് ലോക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ തെരുവിൽ താമസിക്കുന്ന നിരാലംബരും അഗതികളുമായ ആളുകളൂടെ സുരക്ഷ കൂടി ഉറപ്പ് വരുത്തണമെന്ന് നമ്മുടെ മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഷെൽട്ടർ ഹോമുകൾ ഉൾപ്പടെയുള്ള വിവിധ സംവിധാനങ്ങൾ ഇവർക്കായി സംസ്ഥാനത്തെ വിവിധ നഗരസഭകൾ ഒരുക്കിയിട്ടുണ്ട്. തെരുവിൽ കഴിയുന്നവർക്ക് ഭക്ഷണത്തിന് പുറമെ പ്രാഥമിക സൗകര്യങ്ങൾക്കും സാമൂഹ്യ സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിനും സർക്കാർ വിവിധ വകുപ്പുകളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇതൊക്കെയുണ്ടായിട്ടും തലസ്ഥാന നഗരിയിൽ തെരുവിൽ തന്നെ കഴിയുന്ന ചിലർ. ഇവരെക്കുറിച്ച് ഒരു റിപ്പോർട്ടിലേക്ക്.