KeralaLatestMalappuram

നദ: ​ റേ​ഞ്ച് ഓ​ഫീസ​റാ​കു​ന്ന ആ​ദ്യ വ​നി​ത

“Manju”

മലപ്പുറം : മൂ​ന്ന് ന​ക്ഷ​ത്ര​ത്തോ​ടെ കാ​ക്കി യൂ​നി​ഫോ​മ​ണി​യാ​നു​ള്ള മു​ന്നൊ​രു​ക്കം പൂ​ര്‍​ത്തി​യാ​ക്കി​യ ടി.​പി. ന​ദ നാ​ടി​നാ​കെ പ്ര​ചോ​ദ​ന​മാ​വു​ക​യാ​ണ്. റേ​ഞ്ച് ഫോ​റ​സ്​​റ്റ്​ ഓ​ഫി​സ​ര്‍ പ​ദ​വി​യി​ലെ​ത്തു​ന്ന ജി​ല്ല​യി​ലെ ആ​ദ്യ വ​നി​ത​യാ​ണ് ന​ദ. സം​സ്ഥാ​ന​ത്ത് ഈ ​പ​ദ​വി​യി​ല്‍ എ​ത്തു​ന്ന ര​ണ്ടാ​മ​ത്തെ മു​സ്​​ലിം പെ​ണ്‍​കു​ട്ടി​യു​മാ​ണ്​ ഇൗ 26​കാ​രി. റേ​ഞ്ച് ഫോ​റ​സ്​​റ്റ്​ ഓ​ഫി​സ​റാ​യി കാ​ടും നാ​ടും കാ​ക്കാ​നു​ള്ള വ​ലി​യ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ് ഏ​റ്റെ​ടു​ക്കു​ന്ന​ത്. അ​തും റാ​ങ്ക് പ​ട്ടി​ക​യി​ല്‍ ഒ​ന്നാ​മ​താ​യി.
പൊ​ന്നാ​നി പു​ഴ​മ്ബ്രം ത​ച്ചം​പ​റ​മ്ബ​ത്ത് അ​ബ്​​ദു​ല്‍ ഗ​ഫൂ​റിന്‍റെ​യും അ​ത്താ​ണി​ക്ക​ല്‍ ന​ഫീ​സ​യു​ടെ​യും ര​ണ്ട് മ​ക്ക​ളി​ല്‍ മൂ​ത്ത​വ​ളാ​ണ് ഇൗ ​മി​ടു​ക്കി. പ​ത്താം ക്ലാ​സ് വ​രെ പൊ​ന്നാ​നി ഐ.​എ​സ്.​എ​സ് സ്കൂ​ളി​ലും പ്ല​സ് ടു​വി​ന് എം.​ഐ ഗേ​ള്‍​സി​ലു​മാ​ണ് പ​ഠി​ച്ച​ത്. ബി.​എ​സ്​​സി ഫോ​റ​സ്ട്രി ഹോ​ണേ​ഴ്സ് കോ​ഴ്സി​ന് മ​ണ്ണു​ത്തി കാ​ര്‍​ഷി​ക സ​ര്‍​വ​ക​ലാ​ശാ​ല​യി​ലും പ​ഠി​ച്ചു.
2017ലാ​ണ് പ്ര​വേ​ശ​ന പ​രീ​ക്ഷ എ​ഴു​തു​ന്ന​ത്. 2019ലെ ​റേ​ഞ്ച് ഫോ​റ​സ്​​റ്റ്​ ഓ​ഫി​സ​ര്‍ പ​രീ​ക്ഷ​യി​ലും അ​ഭി​മു​ഖ​ത്തി​ലും ഒ​ന്നാം റാ​ങ്കു​കാ​രി​യാ​യി. ആ​ഗ​സ്​​റ്റ്​ ഒ​മ്ബ​തി​ന് ജോ​ലി​യി​ല്‍ പ്ര​വേ​ശി​ക്കും. ഒ​ന്ന​ര വ​ര്‍​ഷ​ത്തെ പ​രി​ശീ​ല​ന​ത്തി​ന് ഹി​മാ​ച​ല്‍ പ്ര​ദേ​ശ് സു​ന്ദ​ര്‍ ന​ഗ​റി​ലെ​ത്താ​നാ​ണ് നി​ര്‍​ദേ​ശം.

Related Articles

Back to top button