പാനൂർ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കൂടുതൽ ഫണ്ടുകൾ അനുവദിക്കണമെന്ന് കെ.മുരളീധരൻ. എം.പി സർക്കാറിനോട് ആവശ്യപ്പെട്ടു. കോവിഡ് മഹാമാരിയെ നേരിടുന്നതിൽ നിർണായക പങ്കാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഹിക്കുന്നത്.
പാനൂർ നഗരസഭയിലെ കമ്യുണിറ്റി കിച്ചനുകൾ കെ.മുരളീധരൻ സന്ദർശിച്ചു.
കിച്ചൻ്റെ പ്രവർത്തനങ്ങൾ മികച്ച രീതിയിലാണന്നദ്ദേഹം വിലയിരുത്തി.
മുനിസിപ്പൽ ചെയർപേഴ്സൻ ഇ.കെ.സുവർണ്ണ,
വൈസ് ചെയർ പേർസൺ കെ.വി റംല ടീച്ചർ,
ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഇ.എ നാസർ, കൗൺസിലർമാരായ പി ഹരീന്ദ്രൻ , നിഷിദ
ഡി.സിസി ജനറൽ സെക്രട്ടരി കെ.പി.സാജു, ബ്ലോക്ക് കോൺഗ്രസ്
പ്രസിഡൻറ് കെ.പി.ഹാഷിം എന്നിവരും കൂടെ ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം സൗദിയിൽ നിന്നും കോവിഡ് മൂലം മരിച്ച പൂക്കോത്തെ ഷബ് നാസിൻ്റെ വീട്ടിലും കരിയാടുള്ള അവരുടെ ഭാര്യ വീട്ടിലും മുരളീധരൻ എം.പി സന്ദർശിച്ചു.