IndiaLatest

ചെന്നൈയിൽ അതീവ ജാഗ്രത

“Manju”

പ്രഭു സി.ആർ, ചെന്നൈ.

ചെന്നൈ: തമിഴ്നാട്ടിൽ ആകെ കോവിഡ് ബാധിതരുടെ എണ്ണം 911 ആയി. ഇന്നലെ മാത്രം 77 പേർക്കാണ് കോവിഡ്- 19 സ്ഥിരികരിച്ചത് . സംസ്ഥാനത്ത് ഇതുവരെ 9 പേരാണ് മരിച്ചത്.

കോവിഡ് ലക്ഷണങ്ങളോടെ 661 പേരെ പ്രത്യേക നിരീക്ഷണത്തിൽ ആക്കിയതോടെ ,ചെന്നൈ അതീവ ജാഗ്രതയിലാണ്. ഇന്നലെ ഏഴു പേർക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ നഗരത്തിൽ ആകെ കോവിഡ് ബാധിതർ 172 ആയി .

സംസ്ഥാനത്ത് കോവിഡ് മൂന്നാം ഘട്ടമായ സമൂഹ വ്യാപനത്തിലേക്കു കടന്നിട്ടില്ലെന്നു ചീഫ് സെക്രട്ടറി കെ ഷൺമുഖം അറിയിച്ചു. . ചെന്നൈയിൽ ഇന്നലെ രോഗം സ്ഥിരീകരിച്ച 7 പേരും രോഗികളുമായി സമ്പർക്കം പുലർത്തിയവരാണ് അതിനാൽ സമൂഹവ്യാപനം തുടങ്ങിയെന്ന ആശങ്കയ്ക്കു അടിസ്ഥാനമില്ലെന്നു സർക്കാർ വൃത്തങ്ങൾ അറിയിച്ചു . രോഗപ്രതിരോധ നടപടികളുടെ ഭാഗമായി 10 ലക്ഷം വീടുകളിൽ കോർപറേഷൻ അധികൃതർ പരിശോധന നടത്തിയിരുന്നു,. ഇതിൽ 661 പേർക്ക് കോവിഡ് ലക്ഷണങ്ങളുണ്ടെന്നു കണ്ടെത്തി. ഇവരെ കൂടുതൽ പരിശോധനകൾക്ക് വിധേയരാക്കും . കോവിഡിനെതിരെ ശക്തമായ പ്രതിരോധ നടപടികളുമായി ആരോഗ്യ വകുപ്പും ,പോലീസും 24 മണിക്കൂറും പ്രവർത്തിക്കുന്നു .

ചെന്നൈയിലെ റോഡുകൾ വിജനമാണ്. വളരെ അത്യാവശ്യമുള്ള കാര്യങ്ങൾക്കായി മാത്രമേ പുറത്തിറങ്ങുന്നത് അനുവദിക്കുകയുള്ളു. പോലിസ് ഇക്കാര്യത്തിൽ ശക്തമായ നിരീക്ഷണവും നടപടിയുമാണ് നടപ്പിലാക്കുന്നത്.

Related Articles

Leave a Reply

Back to top button