LatestThiruvananthapuram

എൻ.സി.സി രക്ഷിതാക്കളുടെ ഡിജിറ്റൽ കൈത്താങ്ങ്:

“Manju”

കതിരൂർ: ഗവൺമെൻറ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ഓൺലൈൻ പഠന സൗകര്യമില്ലാത്ത കുട്ടികൾക്കായി എൻ.സി.സി വിദ്യാർത്ഥികളുടെ രക്ഷിതാക്കളുടെ കൂട്ടായ്മ 10 മൊബൈൽ ഫോണുകൾ കൈമാറി. പി ടി എ പ്രസിഡന്റിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സ്കൂൾ ഹെഡ് മാസ്റ്റർ പ്രകാശൻ മാസ്റ്റർക്ക് രക്ഷിതാക്കളുടെ പ്രതിനിധികൾ ഫോൺ കൈമാറി. ചടങ്ങിൽ സ്കൂൾ എ.എൻ. ഒ പ്രശാന്തൻ മാസ്റ്റർ സ്വാഗതവും, ഹയർ സെക്കന്ററി പ്രിൻസിപ്പാൾ അനിതടീച്ചർ, പൂർവ്വ അധ്യാപകൻ ബാലൻ മാസ്റ്റർ, പൂർവ്വ വിദ്യാർത്ഥികളായ ശ്രീ ശ്രീജിത്ത്, ശ്രീ പ്രശാന്ത്, ജാഗ്രതാ സമിതി കൺവീനർ സുശാന്ത് മാസ്റ്റർ, സീനിയർ അസിസ്റ്റൻറ് ഷീബ ടീച്ചർ, അധ്യാപകരായ ശ്രീമജ ടീച്ചർ, ഗംഗാധരൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ജയരാജൻ മാസ്റ്റർ നന്ദി പറഞ്ഞു.

അനൂപ് എം സി

Related Articles

Back to top button