KeralaLatest

ഓടിയ വഴി കണ്ടില്ല……

“Manju”

വി.എം സുരേഷ് കുമാര്‍, വടകര

വടകര:വ്യാജ വാറ്റ് വർദ്ധിച്ചു വരുന്നതിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ റെയ്‌ഡിൽ പത്തു ലിറ്റർ വാഷ് പിടികൂടി.
വില്യാപ്പള്ളി കൊളത്തൂർ റോഡിൽ കവുങ്ങുള്ള മീത്തൽ കുഞ്ഞിരാമന്റെ വീടിനോട് ചേർന്നുള്ള പറമ്പിൽ നിന്നാണ് വാഷ് പിടികൂടിയത്.
വ്യാജ മദ്യം നിർമ്മിക്കാനുള്ള വാഷ് ആണ് പിടികൂടിയത്.
പോലീസിനെ കണ്ടയുടൻ കുഞ്ഞിരാമൻ ഓടി രക്ഷപ്പെട്ടു.ഇയാളുടെ പേരിൽ കേസ്സെടുത്തതായി പോലീസ് പറഞ്ഞു.മദ്യശാലകളും,ബീവറേജസ് ഔട്ട് ലൈറ്റുകളും അടച്ചതോടെ മദ്യപാന്മാർ വ്യാജ വാറ്റിലേക്ക് തിരിഞ്ഞതോടെയാണ് പോലീസും,എക്സ് സൈസും നടപടി ശക്തമാക്കിയത്.റെയ്ഡിന് വടകര എസ് ഐ കെ എ ഷറഫുദ്ധീൻ ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങളായ എസ് ഐ മാരായ സി എച്ച് ഗംഗാധരൻ,കെ പി രാജീവൻ,സി പി ഒ മാരായ ഷിരാജ്‌,ഷാജി,സന്തോഷ്,രാജേഷ് എന്നിവരും ഉണ്ടായിരുന്നു.

Related Articles

Leave a Reply

Back to top button