India

ആയിരത്തിലധികം മലയാളികൾ നാട്ടിൽ വരാൻ ആവാതെ ചെന്നൈയിൽ കുടുങ്ങിക്കിടക്കുന്നു

“Manju”

പ്രഭു സി ആർ ,ചെന്നൈ

ചെന്നൈ: കോവിഡ് 19 ലോക്ഡൗൺ, ഏപ്രിൽ 30 വരെ നീട്ടുമെന്ന് ഉറപ്പായതോടെ തമിഴ്നാട്ടിൽ കുടിങ്ങി കിടക്കുന്ന മലയാളികൾക്ക് എങ്ങനെയെങ്കിലും നാട്ടിലെത്തണമെന്ന് ആവശ്യമുയരുന്നു . ചെന്നൈയിൽ മാത്രം ആയിരത്തിലേറെ പേരാണ് ലോക്‌ഡോൺ കാരണം നാട്ടിലേയ്ക്ക് പോകാനാകാനുള്ളത്. ഇതിൽ വിദ്യാർത്ഥികൾ , ഐടി മേഖലയിൽ ഉള്ളവർ , ചായക്കട, ഹോട്ടൽ, ടാക്സി മേഖലയിൽ ജോലിചെയ്യുന്നവരുണ്ട്.

നിലവിൽ അടിയന്തര ആവശ്യക്കാർക്ക് മാത്രമാണ് യാത്രാ അനുമതി നൽകുന്നത് .അടുത്ത ബന്ധുവിന്റെ വിവാഹം ,മരണം ,ചികിത്സ എന്നിവയുമായി ബദ്ധപ്പെട്ട് യാത്രയ്ക്കു തമിഴ്നാട്ടിലെ അധികൃതരിൽ നിന്നും പാസ് ലഭ്യമാക്കുന്നതിനു നോർക്ക ഇടപെടുന്നുണ്ട് . എന്നാൽ നാട്ടിലേയ്ക്ക് പോകാനുള്ള വഴി തേടി നൂറു കണക്കിനു മലയാളികളാണ് നോർക്ക യേയും വിവിധ സംഘടനകളേയും ബന്ധപ്പെടുന്നത് .

ചെന്നൈയിൽ രോഗികളുടെ എണ്ണം ദിനംപ്രതി കൂടിവരുന്നതു ഒറ്റയ്ക്ക് താമസിക്കുന്നവർക്കു കടുത്ത മാനസിക സമ്മർദമുണ്ടാകുന്നുണ്ട് .
തമിഴ്നാട് സർക്കാരും ,കേരളാ സർക്കാരും ചേർന്നു തങ്ങളെ പ്രത്യേക യാത്ര അനുമതിയോടെ നാട്ടിലെത്തിക്കും എന്ന പ്രതീക്ഷയിലാണ് ചെന്നൈ മലയാളികൾ

 

Related Articles

Leave a Reply

Back to top button