Kerala

നഴ്സായാൽ ഇങ്ങനെ വേണം….പീരുമേട്ടിൽ മാലാഖയ്ക്ക് ആദരം…

“Manju”

ബിനുകുമാർ സി ആർ, ഇടുക്കി

പീരുമേട്: കോട്ടയം മെഡിക്കൽ കോളജിലെ ഐസലേഷൻ വാർഡിൽ ഇരുപത് ദിവസത്തെ സ്തുത്യർഹ സേവനം പൂർത്തിയാക്കിയ നഴ്സ് പീരുമേട് സ്വദേശിനി പാപ്പാ ഹെൻറിക്ക് ഇടുക്കി ജില്ല പോലിസിന്റെ അഭിനന്ദനപത്രം.

ക്വാറൻറ്റിൻ കാലവധി കഴിഞ്ഞ് എവിടെ വേണമെങ്കിലും ജോലി ചെയ്യാനുള്ള സന്നദ്ധത അറിയിച്ചതിന് മുൻപ് മുഖ്യമന്ത്രിയും, ആരോഗ്യ വകുപ് മന്ത്രിയും പ്രശംസിച്ചിരുന്നു.

“മൂല്യങ്ങൾ നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ സമൂഹത്തോടുള്ള പ്രതിബദ്ധത നിറഞ്ഞതുമായ പ്രവർത്തനത്തിൽ എന്തുകൊണ്ടും അഭിനന്ദനാർഹമാണന്ന് ” ഇടുക്കി ജില്ലാ പോലീസ് സൂപ്രണ്ട് കെ.മധു ഐ.പി.എസ് പ്രശ്സ്തി പത്രം കൈമാറി കൊണ്ട് പറഞ്ഞു.
ഭർത്താവ് ഹെന്റി പീരുമേട് പോലിസ് സ്റ്റേഷനിലെ സിനിയർ സിവിൽ പോലിസ് ഓഫിസറാണ്.വിദ്യാർത്ഥികളായ അനന്യയും അനനും മക്കളാണ്

Related Articles

Leave a Reply

Back to top button