Kerala

കോവിഡ് – 19 പ്രതിസന്ധി, പ്രവാസികളെ അടിയന്തിരമായി നാട്ടിലെത്തിക്കണം – മുല്ലപ്പള്ളിയും,മുരളീധരനും, പാണക്കാട് തങ്ങളും.

“Manju”

വി എം സുരേഷ് കുമാർ, വടകര.

ലോക്ക് ഡൗണ്‍ നീട്ടുമെന്ന് ഉറപ്പായ സാഹചര്യത്തില്‍ പ്രവാസികളായ മലയാളികളെ കേരളത്തിലേക്ക് മടക്കി കൊണ്ടുവരുന്നതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ലക്ഷക്കണക്കിന് വരുന്ന പ്രവാസികള്‍ക്ക് അവര്‍ അധിവസിക്കുന്ന രാജ്യങ്ങളില്‍ പരിശോധനകളും, ആവശ്യമായ വൈദ്യ സഹായവും, മരുന്നുകളും ഉറപ്പു വരുത്താനെങ്കിലും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഉടന്‍ തയ്യാറാവണമെന്നും മുല്ലപ്പള്ളി പറഞ്ഞു. നാട്ടിലെത്തുന്ന മുഴുവന്‍ പ്രവാസികള്‍ക്കും ക്വാറന്റൈന്‍ സൗകര്യം ഒരുക്കാന്‍ കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള രാഷ്ട്രീയ,സാംസ്‌കാരിക, സാമൂഹിക സംഘടനകളും പ്രതിജ്ഞാബദ്ധരാണെന്നും കെ.പി.സി.പ്രസിഡ‍ന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ ഗള്‍ഫ് രാഷ്ട്രങ്ങള്‍ ഉള്‍പ്പടെ പൗരന്‍മാരെ സ്വന്തം നാടുകളിലേക്ക് മടക്കികൊണ്ടുവരാന്‍ പ്രത്യേക വിമാനം അയക്കാന്‍ തയ്യാറായി. നമ്മുടെ പൗരന്‍മാരെ തിരികെ എത്തിക്കാന്‍ കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകള്‍ ഇനിയും വൈകിക്കൂടെന്നും മുല്ലപ്പള്ളി പറഞ്ഞു.

ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യൻ പ്രവാസികളെ നാട്ടിൽ എത്തിക്കാനുള്ള പദ്ധതി സംസ്ഥാന മുഖ്യമന്ത്രിമാരുമായി കൂടിയാലോചിച്ച് എത്രയും പെട്ടെന്ന് തീരുമാനിക്കണമെന്ന് കെ മുരളീധരൻ എം പി, പ്രധാനമന്ത്രിക്കയച്ച കത്തില്‍ ആവശ്യപ്പെട്ടു. ഗൾഫ് രാജ്യങ്ങളിൽ തൊഴിലെടുക്കുന്ന പ്രവാസികളിൽ ഭൂരിപക്ഷം പേരും സാധാരണ തൊഴിലാളികളോ ചെറുകിട ബിസിനസ്സുകാരോ ആണെന്നും , കോവിഡ് 19 പകർച്ചവ്യാധിയുടെ സാഹചര്യത്തിൽ ഇവരുടെ സ്ഥിതി വളരെ പരിതാപകരമാണെന്നും ക്വാറന്റയിൻ സംവിധാനങ്ങൾ ഒരുക്കാത്തതും അപര്യാപ്തമായ ചികിത്സാ സൗകര്യങ്ങളും പ്രവാസികളെയും കുടുംബങ്ങളേയും ഭീതിയിലാഴ്ത്തിയിരിക്കുകയാണെന്ന് കത്തിൽ എം പി ചൂണ്ടിക്കാട്ടി. കോവിഡ് 19 നിന്ത്രണ നിബന്ധനകൾ മൂലം അവർ സാമ്പത്തികമായി ദുരിതത്തിലാണെന്നും പ്രധാനമന്ത്രിക്കുള്ള എം പി കത്തിൽ അറിയിച്ചു.

അതേസമയം ഇന്ത്യയിലും വിദേശത്തും കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക്, കെ എം സി സി പ്രവര്‍ത്തകരും മറ്റു സന്നദ്ധ പ്രവര്‍ത്തകരും എല്ലാ പിന്തുണയും സഹായവും എത്തിക്കണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ആവശ്യപ്പെട്ടു. നഴ്സുമാര്‍ക്ക് ഭക്ഷണം എത്തിക്കുന്നതില്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു. പലരും സ്വന്തം ജീവന്‍ പോലും വകവെക്കാതെയാണ് പ്രതിരോധ പ്രവര്‍ത്തനത്തായി ഇറങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രവാസികളെ നാട്ടിലെത്തിക്കാന്‍ അടിയന്തിര നടപടിയെടുക്കണമെന്നും പാണക്കാട് തങ്ങള്‍ ആവശ്യപ്പെട്ടു. ലേബര്‍ ക്യാമ്പുകളിലും മറ്റും 100 കണക്കിനാളുകള്‍ ഒരുമിച്ച് താമസിക്കുന്നത് ആശങ്കയ്ക്ക് വഴിവയ്ക്കുന്നു. കോവിഡ് ബാധമൂലം വിദേശത്ത് തൊഴില്‍ ഇല്ലാതെ നില്‍ക്കുന്ന നിരവധി പേരാണ് ഇവരെ നാട്ടിലെത്തിക്കുന്നതിനുള്ള നടപടിയെടുക്കേണ്ടതും അനിവാര്യമാണെന്നും ഹൈദരലി തങ്ങള്‍ അറിയിച്ചു.

കോവിഡ് വ്യാപനം പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യം കണക്കിലെടുത്ത് പ്രവാസികളെ നാട്ടിലെത്തിക്കുന്നതിന് അടിയന്തിര നടപടികളാവശ്യപ്പെട്ട് നിരവധി നേതാക്കളാണ് രംഗത്ത് വന്നുകൊണ്ടിരിക്കുന്നത്.

Related Articles

Leave a Reply

Back to top button