KeralaLatestThrissur

തൃശൂർ നഗരത്തിലെ പ്രധാനപ്പെട്ട ജംഗ്ഷനുകളിൽ ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചു

“Manju”

ബിന്ദുലാൽ തൃശ്ശൂർ

തൃശൂർ നഗരത്തിലെ പ്രധാനപ്പെട്ട ജംഗ്ഷനുകളിലും ഹൈമാസ്റ്റില്ലാത്ത തൃശൂർ നിയോജക മണ്ഡലത്തിലെ പ്രധാന സ്ഥലങ്ങളിലും കൃഷിവകുപ്പുമന്ത്രി വി.എസ്. സുനിൽ കുമാറിൻറെ ആസ്തിവികസന ഫണ്ടിൽ നിന്നും 41 ലക്ഷം രൂപ ചെലവഴിച്ച് ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചു. നഗരത്തിലെ 9 ഇടങ്ങളാണ് ഇനി മുതൽ ഹൈമാസ്റ്റ് ലൈറ്റിനാൽ പ്രഭാപൂരിതമാവുക.

മുൻസിപ്പൽ ഓഫീസിന് മുൻവശം, വെളിയന്നൂർ ജംഗ്ഷൻ, കൊക്കാലെ ജംഗ്ഷൻ, നടുവിലാൽ, ബിനി ടൂറിസ്റ്റ് ഹോമിന് സമീപം, പാറമേക്കാവ് അമ്പലത്തിന് മുൻവശം, ജില്ലാ ഹോസ്പിറ്റലിന് സമീപം, ചേറൂർ പോലീസ് അക്കാദമിക്ക് സമീപം, നടത്തറ എന്നിവിടങ്ങളിലാണ് ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചത്. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് മേയർ അജിത ജയരാജൻ ലൈറ്റിന്റെ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു.

Related Articles

Back to top button