video

മഹത്തായ ഉയിര്‍ത്തെഴുന്നേപ്പിന്റെ ദിനമാണിന്ന്. ഈസ്റ്റര്‍. ഏവർക്കും ശാന്തിഗിരി ന്യൂസിന്റെ ഈസ്റ്റർ ആശംസകൾ. 

“Manju”

ലോകനന്മക്കായി കുരിശ്മരണം വരിച്ച യേശുക്രിസ്തുവിന്റെ ഉയിര്‍ത്തെഴുന്നേപ്പിന്റെ ഓര്‍മ്മ ദിനംലോക ചരിത്രത്തിലാദ്യമായാണ് ക്രിസ്തീയ ദേവാലയങ്ങൾ ‍ ആളും ആരവവുമില്ലാതെ ഈസ്റ്റര്‍ കൊണ്ടാടുന്നത്ഇന്നലെ അർദ്ധരാത്രി പാളയം സെന്റ് ജോസഫ് കത്തീഡ്രലിൽ നടന്ന ഈസ്റ്റർ പ്രാർത്ഥന ചടങ്ങുകള്‍ക്ക് ശാന്തിഗിരി ന്യൂസും സാക്ഷിയായിരുന്നു ക്യാമറമാൻ ജയൻ ശിവൻസ് പകര്‍ത്തിയ ദൃശ്യങ്ങളിലേക്ക് .

 

 

പ്രാർത്ഥനാ നിരതരായ ആയിരക്കണക്കിന് വിശ്വാസികളുടെ ഇടയിലൂടെ പുതിയ വെളിച്ചവുമായി അൽത്താരയിലേക്ക് കടന്നു വരുന്ന തിരുമേനിഅതായിരുന്നു കഴിഞ്ഞ ഈസ്റ്റർ കാലത്തെ കാഴചയെങ്കിൽ ഇന്ന് സർക്കാർ നിർദേശങ്ങൾ അക്ഷരം പ്രതി പാലിച്ചു കൊണ്ടായിരുന്നു ചടങ്ങുകൾഇന്നലെ രാത്രി ആളൊഴിഞ്ഞ പള്ളിക്കുള്ളിൽ ലത്തിൻ അതിരൂപത ആർച്ച് ബിഷപ്പ് സൂസപാക്യം തിരുമേനിയടക്കം പേർകൃത്യം 11 മണിക്ക് പള്ളിയിലെ ലൈറ്റുകളെല്ലാം അണഞ്ഞുപുതിയ വെളിച്ചവുമായി സൂസപാക്യം തിരുമേനിയും നിയുക്തരായ രണ്ട സന്യസ്തരും അൾത്താരയിലേക്ക്ഒരു മണിക്കൂറിലധികം നീണ്ട ഉയിർപ്പ് ചടങ്ങുകൾക്ക് വിശ്വാസി സമൂഹം അകലെ നിന്ന് ഓൺലൈനിലൂടെ സാക്ഷ്യം വഹിച്ചപ്പോൾ ഈ ലോക്ഡൗൺ കാലത്തെ ഈസ്റ്റർ ചടങ്ങുകൾ ചരിത്രത്തിൽ ഇടം പിടിച്ചുഇനിയുള്ളത് കൊറോണയെന്ന മഹാമാരിയിൽ നിന്ന് മോചനം നേടുന്ന പ്രത്യാശയുടെ പുതിയ നാളുകളാവട്ടെയെന്ന് തിരുമേനി ആശംസിച്ചുപള്ളികളിൽ നടന്ന ചടങ്ങിന്റെ ദൃശ്യങ്ങൾ തൽസമയം വിശ്വാസി സമൂഹത്തിന് മുൻപിൽ എത്തിച്ചത് വിശ്വാസികൾക്ക് നവ്യാനുഭവമായിതിരുകർമ്മങ്ങൾക്ക് ശേഷം കൃതജ്ഞത ചൊല്ലിയപ്പൊൾ ശാന്തിഗിരി ന്യൂസിന് നന്ദിയറിക്കാനും പുരോഹിതൻ മറന്നില്ല.

കേരളത്തിലെ എല്ലാ സഭകളുടെയും ആരാധനാലയങ്ങളിൽ ആളും ആരവുമില്ലാതെ തന്നെയാണ് ഈസ്റ്റർ തിരുകർമ്മങ്ങൾ നടന്നത്.

ആഘോഷമില്ലാതെ ആള്‍ക്കൂട്ടമില്ലാതെ ആരാധനാലയങ്ങളില്‍ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ സ്മരണാചടങ്ങുകള്‍ നടക്കുമ്പോള്‍ ലോകം മറ്റൊരു ഉയിര്‍ത്തെഴുന്നേല്‍പ്പിനായുള്ള യുദ്ധത്തിലാണ്കോവിഡ്-19 എന്ന മഹാമാരി കരിമ്പടം പടര്‍ത്തിയ കൂരിരുട്ടില്‍ നിന്നും വെളിച്ചത്തിലേക്ക് ഉയിര്‍ത്തെഴുന്നേല്‍ക്കാനുള്ള പോരാട്ടംഒരു കുഞ്ഞന്‍ വൈറസിനോടുള്ള ഈ പോരാട്ടം നമുക്ക് ജയിക്കാനുള്ളതാണസഹനത്തിന്റെ പാരമ്യതയില്‍ കുരിശിലേറ്റപ്പെട്ട് ജീവനിലേക്കുയിര്‍ത്ത സുദിനം അനുസ്മരിക്കുന്ന ഈ അവസരത്തില്‍ അതായിരിക്കണം നമ്മുടെ ലക്ഷ്യം.

Related Articles

Leave a Reply

Back to top button