EntertainmentKeralaLatestvideo

അമ്മമേഘത്തിന് ട്രാവൻകൂർ ഇന്റർനാഷണൽ അവാർഡ് ലഭിച്ചു.

“Manju”

ഗസല്‍ ഗീതത്തെ ജനകീയമാക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ച ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ ഉമ്പായിക്ക് ശ്രദ്ധാജ്ഞലി അര്‍പ്പിച്ച് ശ്രീദീപം ക്രീയേഷന്റെ ബാനറില്‍
പുറത്തിറക്കിയ ഗസല്‍ സിനിമാറ്റിക് മ്യൂസിക് ആല്‍ബം അമ്മ മേഘത്തിന് ട്രാവൻകൂർ ഇന്റർനാഷണൽ അവാർഡ് ലഭിച്ചു. പ്രശസ്ത സാഹിത്യകാരനും സംവിധായകനുമായ ദീപു ആർ എസ് ചടയമംഗലത്തിന് മികച്ച ഗാനരചയിതാവിനുള്ള അവാർഡാണ് ലഭിച്ചത്.

നേരത്തെ, ഈ മ്യൂസിക് സംഗീതാവിഷ്കാരത്തിന്റെ പ്രകാശനം പ്രശസ്ത സിനിമ നടൻ ജഗദീഷും ബേർണി ഇഗ്‌നേഷ്യസും ചേർന്ന് ഓൺലൈനിൽ നിർവഹിച്ചിരുന്നു.

ഈ ഗാനോപഹാരത്തിന് സംഗീതം നല്‍കിയിരിക്കുന്നത് ഹിന്ദുസ്ഥാനി സംഗീതജ്ഞൻ ബൃഹസ്പതി സബീഷ് ബാലയാണ്. ആലാപനം രാജേഷ് തനയ്. കെ വി പി കെ എന്ന പ്രവാസി സംഘടനയുടെ രക്ഷാധികാരി അനില്‍ ചിറ്റാശ്ശേരിയും, ദീപു ആര്‍ എസ് ചടയമംഗലവും ചേര്‍ന്ന് നിര്‍മ്മാണം നിര്‍വഹിച്ചിരിക്കുന്നു. ഗായകനും നടനും സംഗീത സംവിധായകനുമായ സന്ദീപ് കുമാറും, മാസ്റ്റർ അദ്വൈത് ദീപുവുമാണ് പ്രധാനവേഷങ്ങളിൽ എത്തുന്നത്.

ഇതിനോടകം തന്നെ മികച്ച പ്രേക്ഷക ശ്രദ്ധയും പ്രതികരണങ്ങളുമാണ് അമ്മ മേഘത്തിന് സോഷ്യൽ മീഡിയയിൽ ലഭിച്ചിരിക്കുന്നത്. സിനിമ സീരിയൽ താരങ്ങളായ രമേശ് വലിയശാല, മധുമേനോന്‍, എന്നിവരോടൊപ്പം ശ്രീദേവി, ഗിരിജ പ്രമോദ്, ശിഖ, അഖില്‍ പന്തളം, പ്രജിത് തുടങ്ങിയവരും ഇതിൽ അഭിനയിച്ചിരിക്കുന്നു.

വിവിധ രാജ്യാന്തര ഫിലിം ഫെസ്റ്റിവലുകളിലേക്കും അമ്മ മേഘം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഓറഞ്ച് മീഡിയ യൂട്യൂബ് ചാനലിലും വിവിധ ഫേസ്ബുക് പേജ്കളിലും ഈ വീഡിയോ ആവിഷ്കാരം കാണാനാകും.

അമ്മ മേഘം ഗസൽ വീഡിയോ

Related Articles

Back to top button