Uncategorized

കടപ്പ ജില്ലയിൽ അതീവ ജാഗ്രത

“Manju”

അരുൺ.എ, കടപ്പ

ആന്ധ്രപ്രദേശ്:  കടപ്പ ജില്ലയിൽ ഇതുവരെ 30 പേർക്ക് കോവിഡ് – 19 സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ അസുഖം ഉണ്ടായതായി റിപ്പോർട്ട് ചെയ്യാത്തത് കടപ്പയെ സംബന്ധിച്ച് വളരെ ആശ്വാസകരമാണ്.

പച്ചക്കറി മാർക്കറ്റ് ,പലചരക്കു കടകൾ എന്നിവ കാലത്തു 6 മണി മുതൽ 9 മണിവരെയും മെഡിക്കൽ ഷോപ്പ് 11മണിവരെയും മാത്രം പ്രവർത്തിക്കുന്നു. ഇറച്ചി വിൽക്കുന്ന കടകൾ തുറക്കുന്ന വേളയിൽ വലിയ തിരക്ക് അനുഭവപ്പെടുന്നതിനാൽ, കഴിഞ്ഞ 10 ദിവസമായി പൂർണമായും അടച്ചിട്ടിരിക്കുന്ന സാഹചര്യമാണുള്ളത് .

ടൗണിൽ, പോലീസ് പരിശോധന കർശനമാക്കിയിരിക്കുന്നതിനാൽ ആളുകൾ പുറത്തിറങ്ങാതെ ലോക്ക് ഡൗണുമായി പൂർണ്ണമായി സഹകരിച്ചു പോകുന്നു

ആന്ധ്രപ്രദേശിൽ ഇന്നുവരെ 405 കോവിഡ് 19 കേസുകൾ ആണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

Related Articles

Leave a Reply

Back to top button